രാവിലെ കുഞ്ഞു പിറന്നതിന്റെ സന്തോഷ വാർത്തയെത്തി, വെെകുന്നേരം ഫുട്ബാൾ കളിച്ച് വിശ്രമത്തിനിടെ ഹൃദയാഘാതം; മലയാളി ഖത്തറിൽ മരിച്ചു
ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.
വ്യാഴാഴ്ച രാവിലെ മൂന്നാമത്തെ കുഞ്ഞ് പിറന്നതിന്റെ സന്തോഷം നൗഫൽ ഹുദവി സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. ഇതിന് ശേഷം വെെകുന്നേരം ആണ് സുഹൃത്തുക്കൾക്കൊപ്പം കളിക്കാനിറങ്ങിയത്. ജൂലായ് ആദ്യമാണ് ഖത്തറിൽ സ്വകാര്യ ടൈപ്പിങ് സെന്ററിൽ ജോലിയിൽ പ്രവേശിക്കുന്നത്. ചാമക്കാല നഹ്ജു റശാദ്, ഗ്രേസ് വാലി, ചെമ്മാട് ദാറുൽ ഹുദ, സബീലുൽ ഹിദായ, ചെറുവണ്ണൂർ അൽ അൻവാർ അക്കാദമി എന്നിവടങ്ങളിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
CPM: എടച്ചേരിയിൽ പാർട്ടിക്കെതിരെ സിപിഎം പ്രവർത്തിക്കുന്നു; സിപിഐ ബഹുജന കൂട്ടായ്മ നടത്തി
Also Read:
പിതാവ്: വലിയാക്കത്തൊടി അഹമ്മദ് മുസ്ലിയാർ, മാതാവ് ആയിഷ. ഭാര്യ: സീനത്ത്. മക്കൾ: മുഹമ്മദ് ഹനൂൻ (മൗലദ്ദവീല ഹിഫ്ളുൽ ഖുർആൻ കോളേജ് വിദ്യാർത്ഥി), മുഹമ്മദ് ഹഫിയ്യ് (അൽ ബിർ സ്കൂൾ വേങ്ങര), ഒരു ദിവസം പ്രായമായ ആൺകുഞ്ഞ്. സഹോദരങ്ങൾ: മുനീർ, ത്വയ്യിബ്, ബദരിയ്യ.
Read Latest Gulf News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക