അഴിമതിക്കേസ്; മുൻ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിൽ

അഴിമതിക്കേസ്;-മുൻ-ആന്ധ്രാ-മുഖ്യമന്ത്രി-ചന്ദ്രബാബു-നായിഡു-അറസ്റ്റിൽ
അമരാവതി: തെലുങ്ക് ദേശം പാർട്ടി അധ്യക്ഷനും മുൻ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു അറസ്റ്റിൽ. അഴിമതി കേസുകളിലാണ് നായിഡു അറസ്റ്റിലായിരിക്കുന്നത്. ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം ഇന്ന് പുലർച്ചെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്.

Also Read : ഖലിസ്താനി ഭീകരവാദം അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി ഋഷി സുനക്

ആന്ധ്രാ പോലീസ് സിഐഡി വിഭാഗം മുൻമുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആന്ധ്ര പ്രദേശ് മാനവവിഭവശേഷി പദ്ധതി അഴിമതിക്കേസിലാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്.

Families Under Threat of Eviction: കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ കുരങ്ങൻ പാറയിലെ ജനം; പ്രതിഷേധം ശക്തം

ഐപിസി വകുപ്പുകളായ 120 (ബി), 166, 167, 418, 420, 465, 468, 471, 409, 201, 109 r/w 34, 37, അഴിമതി നിരോധന നിയമം സെക്ഷൻ 12, 13 (2) r/w 13(1) (സി), (ഡി) എന്നിവ പ്രകാരമാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ഇന്ന് പുലർച്ചെ ആറ് മണിക്കാണ് അദ്ദേഹത്തിന്റെ അറസ്റ്റുണ്ടായതെന്നും പോലീസ് പറയുന്നു.

ടിഡിപിയുടെ യൂട്യൂബ് ചാനലിന്റെ സംപ്രേഷണവും പോലീസ് തടഞ്ഞിട്ടുണ്ട്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ നന്ത്യാൽ പോലീസ് ഡിജിപിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പോലീസ് നായിഡുവിന്റെ വസതിയിലേക്ക് എത്തുകയായിരുന്നു. ഈ സമയം, അദ്ദേഹം ടൗൺഹാളിൽ നടന്ന ഒരു പൊതുപരിപാടിക്ക് ശേഷം തന്റെ കാരവാനിൽ വിശ്രമിക്കുകയായിരുന്നു.

Also Read : ‘ക്യാപ്റ്റൻ കൂൾ’: പുതുപ്പള്ളിയിലെ റിയൽ സ്റ്റാർ വി ഡി സതീശൻ എന്ന് ഗീവർഗീസ് കൂറിലോസ്

നായിഡുവിന്റെ മകൻ നാരാ ലോകേഷും പോലീസ് കസ്റ്റഡിയിലാണ്. അതേസമയം, അദ്ദേഹത്തിന്റെ അറസ്റ്റിന്റെ കാരണം പോലീസ് വ്യക്തമാക്കിയിട്ടില്ല. അറസ്റ്റിനെത്തിയ പോലീസും ലോകേഷും തമ്മിൽ വാക്കുതർക്കമുണ്ടായി. സംഭവമറിഞ്ഞ്, നിരവധി ടിഡിപി പ്രവർത്തകർ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം മുൻ മുഖ്യമന്ത്രിയെ വിജയവാഡയിലേക്ക് മാറ്റും.

Read Latest National News and Malayalam News

Jinto James maliyekkal നെ കുറിച്ച്

Exit mobile version