ക്രോംപ്ടണ്‍ പുതിയ മിക്സര്‍ ഗ്രൈന്‍ഡര്‍ ശ്രേണി വിപണിയില്‍

ക്രോംപ്ടണ്‍-പുതിയ-മിക്സര്‍-ഗ്രൈന്‍ഡര്‍-ശ്രേണി-വിപണിയില്‍

കൊച്ചി > ഡ്യൂറോഎലൈറ്റ് പ്ലസ്, ഡ്യുറോറോയല്‍, ബോള്‍ട്ട്മിക്സ് പ്രോ, ബോള്‍ട്ട്മിക്സ് കൂള്‍ എന്നീ മിക്‌സര്‍ ഗ്രൈന്‍ഡറുകളുടെ പുതിയ പരമ്പര അവതരിപ്പിച്ച് ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്.

തുടര്‍ച്ചയായി ദീര്‍ഘ നേരം ഉപയോഗിക്കാവുന്ന, കൂടുതല്‍ കാലം നീണ്ടു നില്‍ക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തവയാണ് ഡ്യൂറോറോയല്‍, ബോള്‍ട്ട്മിക്‌സ് ശ്രേണികള്‍ എന്ന്‌ കമ്പനി അവകാശപ്പെട്ടു. ഇന്‍സുലേഷനും വൈപ്പറും ഉള്ള പ്രത്യേക ഉപയോഗം ഉള്ള ചട്ട്ണി ജാര്‍ ഇതിനൊടൊപ്പമുണ്ട്‌. മാക്‌സി ഗ്രൈന്‍ഡ് ടെക്‌നോളജി, മോട്ടോര്‍ വെന്റ്-എക്സ് സാങ്കേതികവിദ്യ, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ജാറുകള്‍, പവര്‍ട്രോണ്‍ മോട്ടോര്‍ എന്നിവയും ഉണ്ട്.  മോട്ടോറിന് 5 വര്‍ഷത്തെ വാറന്റിയും ഉല്‍പ്പന്നത്തിന് 2 വര്‍ഷത്തെ വാറന്റിയും ഉണ്ട്.

 ശ്രേണിയുടെ വില 3500-7100 രൂപയ്ക്കിടയിലായിരിക്കുമെന്ന്‌ ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് സ്മാള്‍ ഡൊമസ്റ്റിക് അപ്ലൈയന്‍സസ് മേധാവി കേതന്‍ ചൗധരി പറഞ്ഞു. സൂപ്പര്‍മാര്‍ക്കറ്റുകളിലും ഇ-കൊമേഴ്സിലും ഇത് ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version