‘കൊവിഡ് മുക്ത ഗ്രാമം’ മത്സരവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍; ഒന്നാം സമ്മാനം 50 ലക്ഷം രൂപ വീതം

‘കൊവിഡ്-മുക്ത-ഗ്രാമം’-മത്സരവുമായി-മഹാരാഷ്ട്ര-സര്‍ക്കാര്‍;-ഒന്നാം-സമ്മാനം-50-ലക്ഷം-രൂപ-വീതം

Authored by

Samayam Malayalam | Updated: 02 Jun 2021, 11:03:00 PM

റവന്യൂ ഡിവിഷൻ പരിധിയിലാണ് മത്സരം നടക്കുക. ഓരോ റവന്യൂ ഡിവിഷനിലും കൊവിഡ് പ്രതിരോധത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന മൂന്ന് പഞ്ചായത്തുകൾക്കാണ് സമ്മാനം

Uddhav Thackeray

ഉദ്ധവ് താക്കറെ. PHOTO: TOI

ഹൈലൈറ്റ്:

  • ‘കൊവിഡ് മുക്ത ഗ്രാമം’ മത്സരവുമായി മഹാരാഷ്ട്ര
  • ഒന്നാം സമ്മാനം 50 ലക്ഷം രൂപ
  • രണ്ടാം സമ്മാനം 25 ലക്ഷം, മൂന്നാം സമ്മാനം 15 ലക്ഷം

മുംബൈ: സംസ്ഥാനത്തെ ഗ്രാമങ്ങളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ വ്യത്യസ്ത നടപടിയുമായി മഹാരാഷ്ട്ര. കൊവിഡ് മുക്ത ഗ്രാമങ്ങളെന്ന ആശയവുമായി ഗ്രാമങ്ങൾക്കായി മത്സരം പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ.

കൊവിഡ് പ്രതിരോധത്തിൽ ചില ഗ്രാമങ്ങൾ നടത്തിയ പരിശ്രമങ്ങളെ പ്രശംസിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ “എന്‍റെ ഗ്രാമം കൊവിഡ് മുക്തം” പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി തന്നെയാണ് മത്സരങ്ങളും.

കെഎസ്ആർടിസി ഇനി കേരളത്തിന് സ്വന്തം; പേര് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടകത്തിന് കത്തു നൽകുമെന്ന് ഗതാഗത മന്ത്രി

കൊവിഡ് മുക്ത ഗ്രാമം‘ മത്സരം മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് നടത്തുന്നെതെന്ന് സംസ്ഥാന ഗ്രാമവികസന മന്ത്രി ഹസന്‍ മുഷ്‌റിഫ് പറഞ്ഞു. റവന്യൂ ഡിവിഷൻ പരിധിയിലാണ് മത്സരം നടക്കുക. ഓരോ റവന്യൂ ഡിവിഷനിലും കൊവിഡ് പ്രതിരോധത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന മൂന്ന് പഞ്ചായത്തുകള്‍ക്കാണ് സമ്മാനം നല്‍കുക.

ഒന്നാം സമ്മാനം 50 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷവും മൂന്നാം സമ്മാനം 15 ലക്ഷം രൂപയുമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആറ് റവന്യൂ ഡിവിഷനുകളിലായാണ് മത്സരം നടക്കുന്നത്. ഓരോ ഡിവിഷനിലും മൂന്ന് സമ്മാനങ്ങൾ വീതം ആകെ 18 സമ്മാനങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞതായി ഇംഗ്ലീഷ് വാർത്താ ചാനലായ എൻഡിടിവി റിപ്പോർട്ട് ചെയ്തു.

Also Read : മകന് അപൂർവരോഗം; ദയാവധം തേടി അമ്മ കോടതിയിൽ; മടങ്ങുംവഴി ഒമ്പത് വയസ്സുകാരൻ മരിച്ചു

ആകെ 5.4 കോടി രൂപയാണ് സമ്മാനമായി വിതരണം ചെയ്യുക. മത്സരത്തില്‍ വിജയിക്കുന്ന ഗ്രാമങ്ങള്‍ക്ക് സമ്മാന തുകയ്ക്ക് തുല്യമായ അധിക തുക പ്രോത്സാഹനമായും ലഭിക്കും. ഇത് ഗ്രാമങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു. മത്സരത്തിൽ പങ്കെടുക്കുന്ന ഗ്രാമങ്ങളെ 22 മാനദണ്ഡങ്ങൾക്കനുസരിച്ചാണ് വിലയിരുത്തുക. മൂല്യനിര്‍ണയത്തിനായി കമ്മിറ്റി രൂപീകരിക്കുമെന്നും ഗ്രാമ വികസന മന്ത്രി വ്യക്തമാക്കി.

‘സ്നേഹച്ചന്ത’യുമായി സിപിഎം

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

Web Title : maharashtra announced covid-free village contest
Malayalam News from malayalam.samayam.com, TIL Network

Exit mobile version