കുവൈറ്റിൽ സുരക്ഷാ പരിശോധന; 343 നിയമ ലംഘകർ പിടിയിൽ

കുവൈറ്റിൽ-സുരക്ഷാ-പരിശോധന;-343-നിയമ-ലംഘകർ-പിടിയിൽ

കുവൈറ്റ് സിറ്റി> അനധികൃതർ താമസക്കാരെയും നിയമ ലംഘകരെയും കണ്ടത്താനുള്ള രാജ്യ വ്യാപകമായ പരിശോധനകൾ കുവൈറ്റിൽ തുടരുന്നു. കഴിഞ്ഞ ദിവസം ശുവൈഖ് വ്യവസായ മേഖല, മിർഖാബ്, ഫർവാനിയ, ഹവല്ലി, സാൽമിയ, മുബാറക് അൽ കബീർ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 343 ഓളം പേരെ അറസ്റ്റ് ചെയ്തതയായി അധികൃതർ അറിയിച്ചു.

ഇവരിൽ താമസ നിയമ ലംഘകരാണ് കൂടുതലെന്നും അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിലും നിയമ ലംഘകരെ പിടികൂടുന്നതിനായി രാജ്യ വ്യാപകമായി ആരംഭിച്ച പരോശോധന തുടരുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ശക്തമായ സുരക്ഷാ പരിശോധന കാരണം രാജ്യത്ത് അനധികൃതമായി കഴിയുന്ന താമസക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്നാണ് രാജ്യ വ്യാപകമായി സുരക്ഷാ പരിശോധന നടന്നുവരുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version