ദുബായ്> ദുബായ് മിറക്കിൾ ഗാർഡന്റെ 12–ാം സീസണിന് വെള്ളിയാഴ്ച തുടക്കമായി. പുതിയ മാറ്റങ്ങളോടെ വിപുലീകരിച്ചു കൊണ്ടാണ് ഇത്തവണ ഗാർഡൻ തുറന്നത്. സന്ദർശകർക്കായി പൂന്തോട്ടത്തിലുടനീളം ഇത്തവണ കൂടുതൽ ഇരിപ്പിടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പാർക്കിംഗ് ഏരിയയുടെ എണ്ണവും ഉയർത്തിയിട്ടുണ്ട്.
500,000ലധികം പുഷ്‌പങ്ങളും സസ്യങ്ങളും ഉൾക്കൊള്ളുന്ന ഗിന്നസ് വേൾഡ് റെക്കോർഡ്- ഹോൾഡിംഗ് എമിറേറ്റ്സ് എ 380 എക്‌സിബിറ്റ് ഉൾപ്പെടെയാണ് പ്രദർശനം. ദുബായ് മിറാക്കിൾ ഗാർഡൻ പ്രവൃത്തിദിവസങ്ങളിൽ ദിവസവും രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ തുറന്നിരിക്കും. വാരാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലും രാത്രി 11 വരെയും ഗാർഡൻ തുറക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..