റിയാദ് > ഈസി കാർഗോയും പ്രവാസി മലയാളി ഫൗണ്ടേഷനും ചേർന്നൊരുക്കിയ അതിജീവനത്തിന്റെ സ്‌നേഹോത്സവം റിയാദ് അൽ വലീദ് ഓഡിറ്റോറിയത്തിൽ നടന്നു. പിന്നണി ഗായിക സുമി അരവിന്ദ്, പട്ടുറുമാൽ സംഗീത പരിപാടിയിലൂടെ പ്രശസ്തനായ ഷജീർ, സംഗീത സംവിധായകനനും ഗായകനുമായ കുഞ്ഞു മുഹമ്മദ്, പ്രവാസി ഗായകരായ നേഹ, ഫിദ, അനാമിക, ആൻഡ്രിയ എന്നിവർ അവതരിപ്പിച്ച സംഗീതനിശയും പരിപാടിയുടെ ഭാഗമായി നടന്നു.
കലാകാരന്മാരെ ഈസി കാർഗോ മാനേജിങ് ഡയറക്ടർ അഷ്‌റഫ് കൊപ്പക്കാരെ മൊമന്റോ നൽകി ആദരിച്ചു. പ്രവാസി മലയാളി ഫൌണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജഹാൻ ചാവക്കാട് അധ്യക്ഷനായി. ഈസി കാർഗോ ചെയർമാൻ ആത്തിഫ് അബ്ദുള്ള, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ എന്നിവർ സംസാരിച്ചു. ജിസിസിയിലെ കാർഗോ-കൊറിയർ രംഗത്ത് മുൻനിരയിലുള്ള ഈസി കാർഗോ ജീവകാരുണ്യ-സാമൂഹ്യ സേവനമേഖലകളിൽ വർഷങ്ങളായി മികച്ചരീതിയിൽ ഇടപെടുന്ന സ്ഥാപനമാണ്. വർഷങ്ങളായി സൗദിയിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫൗണ്ടേഷൻ നിരവധി പ്രതിസന്ധികളിൽ മലയാളികളടക്കമുള്ള പ്രവാസികക്ക് കൈത്താങ്ങാവുന്ന സൗദിയിലെ വലിയ കൂട്ടായ്മകളിൽ ഒന്നാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..