ഫഹാഹീൽ മേഖലയിൽ പുതിയ ഓഡിറ്റോറിയം പ്രവർത്തനം ആരംഭിച്ചു

ഫഹാഹീൽ-മേഖലയിൽ-പുതിയ-ഓഡിറ്റോറിയം-പ്രവർത്തനം-ആരംഭിച്ചു

കുവൈത്ത് സിറ്റി>  കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷൻ  കല കുവൈത്ത്  ഫഹാഹീൽ മേഖലയിൽ മംഗഫ് കല സെന്ററിലെ പുതിയ ഓഡിറ്റോറിയം പ്രവർത്തനം ആരംഭിച്ചു. ഓഡിറ്റോറിയത്തിന്റെ ഉത്ഘാടനം ലോകകേരളസഭാഗം ആർ നാഗനാഥൻ നിർവഹിച്ചു. കല കുവൈത്ത്  ആക്ടിങ് പ്രസിഡന്റ് ബിജോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി വി ഹിക്മത്, വനിത വേദി പ്രസിഡന്റ് അമീന അജ്നാസ്, കേരള മെഡിക്കൽ ഫോറം പ്രസിഡന്റ് ഗീത സുദർശൻ എന്നിവർ  സംസാരിച്ചു.

കല കുവൈത്ത്  ജോയിന്റ് സെക്രട്ടറി പ്രജോഷ്, ട്രഷറർ അജ്നാസ്, മേഖല പ്രസിഡന്റ് സജിൻ മുരളി എന്നിവർ സന്നിഹിതരായിരുന്നു. കല അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാ പരിപാടികളും ഇതിനോടനുബന്ധിച്ചു ഉണ്ടായിരുന്നു. കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി സ്വാഗതം പറഞ്ഞ പരിപാടിക്ക് ഫഹാഹീൽ മേഖല സെക്രട്ടറി ജ്യോതിഷ് പി ജി നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version