കുവൈത്ത് സിറ്റി> സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാള്‍ `വിളവ് 2023`-ന്റെ പേര് വിളമ്പരവും, തീം സോംഗ്, പ്രോഗ്രാം ഫ്‌ളയര്‍ എന്നിവയുടെ പ്രകാശനകര്‍മ്മവും, ഇടവകയുടെ വിവിധ ദേവാലയങ്ങളില്‍ വെച്ച് സെപ്റ്റംബര്‍ 29-നു നിര്‍വ്വഹിച്ചു.
ഈ വര്‍ഷത്തെ ആദ്യഫലപ്പെരുന്നാളിനു ഔദ്യോഗികമായി `വിളവ്-2023` എന്ന് നാമകരണം നല്‍കികൊണ്ട് അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പലില്‍ നടന്ന ചടങ്ങില്‍ പുതുപ്പള്ളി എം.എല്‍.എ. അഡ്വ. ചാണ്ടി ഉമ്മന്‍ മുഖ്യാതിഥിയായിരുന്നു. എം.എല്‍.എ. ആയതിനു ശേഷം പ്രഥമ വിദേശസന്ദര്‍ശനം നടത്തുന്ന ചാണ്ടി ഉമ്മന്റെ ആദ്യ പൊതുപരിപാടിയായിരുന്നു മഹാ ഇടവകയിലെ ഈ ചടങ്ങുകള്‍. നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍ എന്നിവിടങ്ങളില്‍ നടന്ന ചടങ്ങുകള്‍ക്ക് ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോര്‍ജ് പാറയ്ക്കല്‍, സഹവികാരി റവ. ഫാ. ലിജു കെ. പെന്നച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഇടവക ട്രസ്റ്റി ജോജി പി. ജോണ്‍, സെക്രട്ടറി ജിജു പി. സൈമണ്‍, വിളവ് 2023-ന്റെ ജനറല്‍ കണ്‍വീനര്‍ ജോണ്‍ പി. ജോസഫ്, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ ജേക്കബ് തോമസ് വല്ലേലില്‍, പ്രോഗ്രാം കണ്‍വീനര്‍ ജോബി ജോണ്‍, ഫിനാന്‍സ് കണ്‍വീനര്‍ ഡോണി വര്‍ഗീസ്, മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, കല്ക്കത്താ ഭദ്രാസന കൗണ്‍സില്‍ അംഗം ദീപക് അലക്‌സ് പണിക്കര്‍, പബ്‌ളിസിറ്റി കണ്‍വീനര്‍ വര്‍ഗീസ് റോയി, പ്രോഗ്രാം ജോയിന്റ് കണ്‍വീനര്‍ ജോണ്‍ പി. എബ്രഹാം, വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..