ഒമാന്‍>പ്രവാസികള്‍ക്ക് ഗുണകരമായ തീരുമാനങ്ങളുമായി അധികൃതര്‍.എയര്‍പോര്‍ട്ട് ഓണ്‍ലൈന്‍ ടാക്‌സികളുടെ നിരക്കില്‍ 45 ശതമാനം കുറവ് വരുത്തിയതായി ഗതാഗത, വാര്‍ത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു .
ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, ഓണ്‍ലൈന്‍ ടാക്‌സികളായ ‘ ഒ’ ടാക്സി, ഒമാന്‍ ടാക്‌സി എന്നിവയുടെ അടിസ്ഥനനിരക്ക് ഒന്നര റിയാല്‍ ആയിരിക്കും. പിന്നീടുള്ള ഓരോ കിലോമീറ്ററിന് 250 പൈസ ഈടാക്കും. മുന്‍പ് അടിസ്ഥാന നിരക്ക് മൂന്ന് റിയാല്‍ ആയിരുന്നു. പിന്നീടുള്ള കിലോമീറ്ററിന് 400 പൈസയും നല്‍കേണ്ടിയിവരുന്നു. പുതിയ നിരക്ക് പ്രകാരം, മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് റൂവിയിലേക്കുള്ള യാത്രാ നിരക്കില്‍ ഏകദേശം ആറു റിയാല്‍ കുറവ്‌വരും.
ഭൂഗതാഗത നിയമത്തിന്റെ ആവശ്യകതകളും വ്യവസ്ഥകളും പാലിച്ചതിന് ശേഷമാണ് ഒടാക്സി, ഒമാന്‍ ടാക്‌സി എന്നിവക്ക് മസ്‌കത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്ന് സര്‍വിസ്? നടത്താന്‍ ലൈസന്‍സ് നല്‍കിയതെന്ന് ഗതാഗത, വാര്‍ത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..