കുവൈത്തിൽ പതിവിലും കൂടുതൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ

കുവൈത്തിൽ-പതിവിലും-കൂടുതൽ-മഴ-ലഭിച്ചേക്കുമെന്ന്-കാലാവസ്ഥാ-നിരീക്ഷകർ

കുവൈത്ത് സിറ്റി >  കുവൈത്തിൽ  ഈവർഷം പതിവിലും കൂടുതൽ മഴ ലഭിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി  കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു. വേനൽകാലത്തിന്റെയും ശീതകാലത്തിന്റെയും ഇടയിലുള്ള പരിവർത്തനകാലയളവിൽ സാധാരണ നിരക്കിൽ അല്ലെങ്കിൽ അൽപ്പം കൂടുതലോ മഴ ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഈ മാസം മധ്യത്തോടെ പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസിനു താഴെയാകുമെന്നും അദ്ദേഹം അറിയിച്ചു.

ഒരു മണിക്കൂറിനുള്ളിൽ പെയ്യുന്ന മഴയുടെ അളവിനെ ആശ്രയിച്ചാണ് നേരിയ മഴ, ഇടത്തരം മഴ, കനത്ത മഴ എന്നിങ്ങനെ  തരം തിരിക്കുന്നത് , മഴയുടെ അളവ് മണിക്കൂറിൽ 10 മില്ലിമീറ്ററിൽ എത്തിയാൽ അതിനെ കനത്ത മഴയായി അടയാളപ്പെടുത്തുമെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി.  
 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version