ഫെഡറൽ നാഷണൽ കൗൺസിൽ വോട്ടെടുപ്പ്; പങ്കാളിത്തം ശ്രദ്ധേയം

ഫെഡറൽ-നാഷണൽ-കൗൺസിൽ-വോട്ടെടുപ്പ്;-പങ്കാളിത്തം-ശ്രദ്ധേയം

അബുദാബി> ഫെഡറൽ നാഷണൽ കൗൺസിലിന്റെ പ്രധാന  വോട്ടെടുപ്പ് ശനിയാഴ്ച രാവിലെ ആരംഭിച്ചു. വോട്ട് രേഖപ്പെടുത്താൻ ഇലക്ടറൽ കോളേജുകളിലെ അംഗങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. സ്ത്രീകളും യുവാക്കളും  വോട്ട് ചെയ്യാൻ എത്തിയിരുന്നു. രാജ്യത്തെ 24 പോളിംഗ് കേന്ദ്രങ്ങളിൽ രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 8ന് അവസാനിച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ കൃത്യത, സുതാര്യത, സമഗ്രത എന്നിവയുടെ ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റി ശ്രദ്ധാലുവായിരുന്നു. അന്തിമഫലം ഒക്ടോബർ 8 ന് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. 20 എഫ്എൻസി സീറ്റുകളിലേക്ക് 309 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version