ജി സി സി ടൂറിസം അണ്ടർ സെക്രട്ടറിമാരുടെ യോഗം ഒമാനിൽ

ജി-സി-സി-ടൂറിസം-അണ്ടർ-സെക്രട്ടറിമാരുടെ-യോഗം-ഒമാനിൽ

മസ്കറ്റ് > ജി സി സി ടൂറിസം അണ്ടർസെക്രട്ടറിമാരുടെ 2023 ലെ ഏഴാമത് യോഗം ഒമാനിലെ   അൽ ദഖിലിയ ഗവർണറേറ്റിലെ മനയിലെ വിലായത്തിലെ “ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിൽ” ചേർന്നു.

ജി സി സി ടൂറിസം തന്ത്രം, ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസ, ടൂറിസം ഗൈഡ്ബുക്ക്, വൺ സ്റ്റോപ്പ് പ്ലാറ്റ്ഫോം.  എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർ ചർച്ച ചെയ്തു. ജിസിസി രാജ്യങ്ങളുടെ അവസരങ്ങളും കഴിവുകളും പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള മികച്ച മാർഗങ്ങൾ പര്യവേക്ഷണം ചെയ്യുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് ടൂറിസം പൈതൃക, ടൂറിസം മന്ത്രാലയം അണ്ടർസെക്രട്ടറി അസ്സാൻ ഖാസിം അൽ ബുസൈദി പറഞ്ഞു. അംഗരാജ്യങ്ങളിലെ വിനോദസഞ്ചാര മേഖല മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ചയെന്ന് ജിസിസി സെക്രട്ടേറിയറ്റിലെ സാമ്പത്തിക വികസന കാര്യ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഖാലിദ് അലി അൽ സുനൈദി പറഞ്ഞു.  2021ൽ ജിസിസി ട്രാവൽ ആൻഡ് ടൂറിസം മേഖലയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഡിപി) 57.5 ശതമാനം വർധനയുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version