പുതിയ വാഹനത്തിന് തകരാർ; ഉപഭോക്താവിന് 33,914 റിയാൽ തിരിച്ചു നൽകി വിതരണ ഏജൻസി

പുതിയ-വാഹനത്തിന്-തകരാർ;-ഉപഭോക്താവിന്-33,914-റിയാൽ-തിരിച്ചു-നൽകി-വിതരണ-ഏജൻസി

മസ്കറ്റ് > പുതിയ വാഹനത്തിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് പ്രാദേശിക വാഹന വിതരണ ഏജൻസി ഉപഭോക്താവിന് 33,914 റിയാൽ തിരിച്ചു നൽകാൻ ആവശ്യപ്പെട്ട് മസ്കറ്റിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി പി എ). ഉപഭോക്താവ് പ്രാദേശിക ഡീലറിൽ നിന്ന് വാങ്ങിയ വാഹനത്തിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് തകരാർ പരിഹരിക്കാൻ ആവശ്യപ്പെടുകയും ഡീലർ മതിയായ സാങ്കേതിക പരിഹാരം പരിഹരിക്കാതെ വന്നതോടെയാണ് ഉപഭോക്താവ് സി പി എയെ സമീപിച്ചത്.

പരാതി സി പി എ യുടെ സാങ്കേതിക വിഭാഗം പരിശോധിക്കുകയും തകരാർ ബോധ്യപെടുകയും ചെയ്തു സാധാരണ പുതിയ വാഹനങ്ങളിൽ കാണുന്ന പ്രശ്നം അല്ലെന്നു മനസ്സിലാക്കുകയും  ഡീലറുമായിനടത്തിയ ചർച്ചയിലൂടെ വാഹനത്തിന്റെ മുഴുവൻ തുകയും ഉപഭോക്താവിന് തിരിച്ചുനൽകാൻ സമ്മതിക്കുകയായിരുന്നു. രാജകീയ ഉത്തരവ് 66/2024 ഉത്തരവിൽ വിവരിച്ച പ്രകാരം ഉപഭോക് ത്ര സംരക്ഷണ നിയമം ആർട്ടിക്കിൾ 16 പ്രകാരമാണ് ഉപഭോക്താവിന് നൽകിയ തുക തിരിച്ചു കിട്ടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version