ദുബായ് ഗ്ലോബൽ വില്ലേജ്: എൻട്രി ടിക്കറ്റുകൾക്ക് 10 ശതമാനം ഇളവ്

ദുബായ്-ഗ്ലോബൽ-വില്ലേജ്:-എൻട്രി-ടിക്കറ്റുകൾക്ക്-10-ശതമാനം-ഇളവ്

ദുബായ് > ദുബായ് ഗ്ലോബൽ വില്ലേജ് ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ വാങ്ങുന്ന എൻട്രി ടിക്കറ്റുകൾക്ക് 10 ശതമാനം ഇളവ് പ്രഖ്യാപിച്ചു. പ്രവേശന ടിക്കറ്റ് നിരക്ക് 22.50 ദിർഹം മുതലാണ് ആരംഭിക്കുന്നത്. സീസൺ 28ന് രണ്ട് തരം ടിക്കറ്റുകളാണുള്ളത്. ആഴ്ചയിലെ ഏത് ദിവസവും സന്ദർശകർക്ക് ഉപയോഗിക്കാനുള്ള സൗകര്യം നൽകുന്ന ‘എനി ഡേ’ ടിക്കറ്റുകൾ ഇത്തവണയും ലഭ്യമാണ്.

പുതിയ സീസണിൽ ലോകമെമ്പാടുമുള്ള 400 കലാകാരന്മാർ പങ്കെടുക്കും. കൂടാതെ 40,000 ഷോകൾ ഉണ്ടായിരിക്കും . വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 9 മണിക്ക് കരിമരുന്ന് പ്രയോഗം ഉണ്ടായിരിക്കും. പുതിയ സൈബർ സിറ്റി സ്റ്റണ്ട് ഷോ സജ്ജീകരിച്ചിട്ടുണ്ട്. സീസൺ 28 പവലിയൻ സ്റ്റേജുകളിലുടനീളമുള്ള സാംസ്‌കാരിക പ്രകടനങ്ങളും ഓരോ കോണിലും തത്സമയ തെരുവ് വിനോദവും പ്രദർശിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version