കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ഖോർഫക്കാൻ യൂണിറ്റ് വാർഷിക സമ്മേളനം സംഘടിപ്പിച്ചു

കൈരളി-കൾച്ചറൽ-അസോസിയേഷൻ-ഫുജൈറ-ഖോർഫക്കാൻ-യൂണിറ്റ്-വാർഷിക-സമ്മേളനം-സംഘടിപ്പിച്ചു

ഖോർഫക്കാൻ >  കൈരളി കൾച്ചറൽ  അസോസിയേഷൻ ഫുജൈറ ഖോർഫക്കാൻ യൂണിറ്റ് വാർഷിക സമ്മേളനം ലോക കേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൻ സാമുവേൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ്  വൈസ് പ്രസിഡന്റ് ഗോപിക അജയ് അധ്യക്ഷയായ സമ്മേളനത്തിന്  സുനിൽ ചെമ്പള്ളിൽ സ്വാഗതവും രഞ്ജിനി മനോജ്‌ നന്ദിയും പറഞ്ഞു.

കൈരളി സഹ രക്ഷാധികാരി കെ പി സുകുമാരൻ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ പ്രിൻസ് തെക്കൂട്ടയിൽ, നബീൽ വളാഞ്ചേരി, പ്രമോദ് പട്ടാന്നൂർ, മിജിൻ ചുഴലി, റാഷിദ്‌ കല്ലുമ്പുറം, സതീഷ് ഓമല്ലൂർ, ബൈജു രാഘവൻ എന്നിവർ ആശംസകൾ അറിയിച്ചു.

പ്രതിനിധി സമ്മേളനത്തിൽ സതീശ് ഓമല്ലൂർ അനുശോചന പ്രമേയവും യൂണിറ്റ് സെക്രട്ടറി സുനിൽചെമ്പള്ളിൽ പ്രവർത്തന റിപ്പോർട്ടും സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ കാദർ എടയൂർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ പ്രവർത്തന വർഷത്തേക്ക് സുനിൽ ചെമ്പള്ളിൽ (സെക്രട്ടറി), ഹാഫിസ് (പ്രസിഡൻ്റ്), ജിജു ഐസക്  (ട്രഷറർ), ഗോപിക അജയ് (കൾച്ചറൽ കൺവീനർ) എന്നിവർ ഭാരവാഹികളായ 21 അംഗ കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version