ബിജെപി നേതാവിന്റെ 
കാലില്‍ വീണ് 
കോണ്‍​ഗ്രസ് എംഎല്‍എ

ബിജെപി-നേതാവിന്റെ-
കാലില്‍-വീണ്-
കോണ്‍​ഗ്രസ്-എംഎല്‍എ

ഇന്‍ഡോര്‍
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബിജെപി എംപിയുടെ കാലില്‍ തൊട്ട് വണങ്ങി കോണ്‍​ഗ്രസ് എംഎല്‍എ. ഇന്‍ഡോര്‍ 1 മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന സഞ്ജയ് ശുക്ലയാണ് ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗിയയുടെ കാലുപിടിച്ചത്. 

ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചു. ​ഗൊമ്മത്​ഗിരി ക്രോസിങ്ങില്‍ ജൈന സമുദായത്തിന്റെ പരിപാടിക്കിടെയായിരുന്നു സംഭവം. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ, കോണ്‍ഗ്രസ് എംഎല്‍എയുടെ പെരുമാറ്റം വിവാദമായിരിക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version