ഇസ്രയേലിലെ 7000ത്തോളം മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; മുഖ്യമന്ത്രി കത്തയച്ചു

ഇസ്രയേലിലെ-7000ത്തോളം-മലയാളികളുടെ-സുരക്ഷ-ഉറപ്പാക്കണം;-മുഖ്യമന്ത്രി-കത്തയച്ചു

തിരുവനന്തപുരം> ഇസ്രയേൽ – ഹമാസ് യുദ്ധം  രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇസ്രയേലിലെ 7000 ത്തോളം വരുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ  കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.

 യുദ്ധസാഹചര്യം  സാധാരണക്കാരെ അങ്ങേയറ്റം പ്രയാസത്തിലാക്കുന്നു. ഇസ്രയേലിലുള്ള മലയാളികളുടെ കുടുംബങ്ങള്‍ ആശങ്കയിലാണെന്നും സാധ്യമാകുന്ന സാഹചര്യത്തില്‍ എല്ലാ വിധ സുരക്ഷയും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version