മനാമ > സിസംബർ 15ന് സഖാവ് കോടിയേരി നഗറിൽ നടക്കുന്ന ബഹ്റൈൻ പ്രതിഭയുടെ 29ാം കേന്ദ്ര സമ്മേളന ലോഗോ സിപിഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി കെ ബിജു, പ്രതിഭ മുഖ്യ രക്ഷാധികാരി- ഇൻ ചാർജ്ജ് ഷെറീഫ് കോഴിക്കോടിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ, പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭ അംഗവുമായ സുബൈർ കണ്ണൂർ, രക്ഷാധികാരി സമിതി അംഗങ്ങളായ എ വി അശോകൻ, ഷീബ രാജീവൻ, ലിവിൻ കുമാർ, സുരേഷ് അത്താണിക്കൽ, ഷിജു പിണറായി,വനിതാവേദി സെക്രട്ടറി റീഗ പ്രദീപ് എന്നിവർ പങ്കെടുത്തു.
ആഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിൽ ഇരുപത്തിയാറ് യൂണിറ്റ് സമ്മേളനങ്ങളും ഒക്ടോബർ മാസത്തിൽ നാല് മേഖല സമ്മേളനങ്ങളും പൂർത്തിയാക്കി ഡിസംബർ 15നാണ് ബഹ്‌റൈൻ പ്രതിഭ കേന്ദ്ര സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി നാല് മേഖലകൾ കേന്ദ്രീകരിച്ചും കേന്ദ്ര തലത്തിലും കലാ, സാഹിത്യ, കായിക അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
കേന്ദ്ര സമ്മേളനത്തിന്റെ ലോഗോ ഡിസൈൻ ക്ഷണിച്ചതിന്റെ ഭാഗമായി ലഭിച്ച നിരവധി ലോഗോകളിൽ നിന്നും മുൻ ബഹ്‌റൈൻ പ്രവാസി കൂടിയായ കണ്ണൂർ സ്വദേശി സജയൻ അകുച കരിവെള്ളൂർ തയ്യാറാക്കിയ ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..