ദുബായ് > തൊഴിലാളികളെ കൊണ്ടുപോകുന്ന വലിയ ബസുകൾ തിരക്കുള്ള സമയങ്ങളിൽ അബുദാബിയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം. കുറഞ്ഞത് 50 പേർക്ക് യാത്ര ചെയ്യാവുന്ന തൊഴിലാളികളുടെ ബസുകൾക്കാണ് കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്ന നിരോധനം ബാധകം.
ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, മുസ്സഫ പാലം, അൽ മഖ്ത പാലം എന്നിവയിൽ രാവിലെ 6:30 മുതൽ 9:00 വരെ ഈ വാഹനങ്ങൾ പ്രവേശിക്കാൻ പാടില്ല. വൈകിട്ട് 3:00 മുതൽ വൈകിട്ട് 7:00 വരെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്. അബുദാബി പൊലീസിലെ ട്രാഫിക് & പട്രോൾസ് ഡയറക്ടറേറ്റിൽ നിന്നുള്ള ക്യാപ്റ്റൻ മുർഷിദ് അലി അൽ മരാറാണ് ഇക്കാര്യം അറിയിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..