റൂബി ഫിറ്റ്നസ് സെന്റർ അലൈൻ ബറാറി മാളിൽ പ്രവർത്തനം ആരംഭിച്ചു

റൂബി-ഫിറ്റ്നസ്-സെന്റർ-അലൈൻ-ബറാറി-മാളിൽ-പ്രവർത്തനം-ആരംഭിച്ചു

അബുദാബി > നാലു പതിറ്റാണ്ടായി ബ്യൂട്ടി- ഹെൽത്ത്- ഫിറ്റ്നസ് മേഖലകളിൽ പ്രവർത്തിക്കുന്ന റൂബി ഗ്രൂപ്പിന്റെ ആധുനിക ഫിറ്റ്നസ് സെന്റർ അലൈൻ ബെറാറി മാളിൽ പ്രവർത്തനം ആരംഭിച്ചു. അമേരിക്കൻ  ബോഡിബിൽഡറും ചലച്ചിത്ര നടനുമായ സെർഗിയോ ഒലീവിയ ജൂനിയർ ഉദ്ഘാടനം ചെയ്തു. റൂബി ഗ്രൂപ്പ് ചെയർമാൻ ബാലൻ വിജയൻ, രമാ വിജയൻ, സിഇഒമാരായ ഹാമിദലി, അനീഷ് എസ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

റൂബി ഗ്രൂപ്പിന്റെ കീഴിലുള്ള പ്രീമിയം ഫിറ്റ്നസ് സെന്ററിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ജിം, സലൂൺ, മൊറോക്കൻ ബാത്ത്, ആയുർവേദ കേന്ദ്രം, സ്പാ ആൻഡ് മസാജ് സെന്റർ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. റൂബി ഗ്രൂപ്പിന്റെ നാല്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സെർഗിയോയുടെ ബോഡി ബിൽഡിംഗ് ഷോയും അരങ്ങേറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version