കുവൈത്ത് > കുവൈത്തിനും സൗദി അറേബ്യക്കും ഇടയിലുള്ള “ബുള്ളറ്റ് ട്രെയിൻ” പ്രൊജക്റ്റ് നിർമാണത്തിനായുള്ള നടപടികൾ പുരോഗമിക്കുന്നതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സൗദി അറേബ്യയെയും കുവൈത്തിനെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പാതയുടെ പൂർത്തീകരണം സംബന്ധിച്ച കൺസൾട്ടേറ്റീവ് കരാർ നടപ്പാക്കുന്നതിനുള്ള സാങ്കേതികവും നിയമപരവുമായ അനുമതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കുവൈത്ത് എക്സിക്യൂട്ടീവും സൂപ്പർവൈസറി അധികാരികളും ശ്രമിച്ചുകൊണ്ടിരിക്കുകയെണെന്ന് റിപ്പോർട്ടിൽ പറയുന്നു.
2023 ജൂണിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള റെയിൽവേ ലിങ്ക് പദ്ധതിയുമായി ബന്ധപ്പെട്ട് സൗദി അറേബ്യയുമായുള്ള കരാർ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സെപ്തംബർ 26 ന് സൗദി കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് റെയിൽവേ ലിങ്ക് പ്രോജക്ട് കരാറിന് അംഗീകാരം നൽകിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സാധ്യതാ പഠനം നടത്താൻ പൊതുമരാമത്ത് മന്ത്രാലയവും സൗദി റെയിൽവേ കമ്പനിയും (എസ്എആർ) പ്രമുഖ എൻജിനീയറിങ്, കൺസൾട്ടിംഗ് ഗ്രൂപ്പുകളിലൊന്നായ ഫ്രഞ്ച് കമ്പനി സിസ്ട്രയെ നിയമിക്കാൻ അംഗീകാരം നൽകുന്നതിന് അനുമതി തേടി. സാധ്യതാ പഠനം 6 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രോജക്റ്റിന്റെ സാധ്യതാ പഠനത്തിന്റെ ചെലവ് ഏകദേശം 3.270 ദശലക്ഷം ദിനാറാണ്( 10.57 മില്യൺ ഡോളർ). റെയിൽവേ ലൈൻ കുവൈത്തിൽനിന്നുള്ള റെയിൽവേ സ്റ്റേഷൻ പോയിന്റിൽ തുടങ്ങി സൗദി അറേബ്യയിലെ റിയാദിലുള്ള റെയിൽവേ സ്റ്റേഷൻ പോയിന്റിൽ അവസാനിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..