കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ദിബ്ബ യൂണിറ്റ് വാർഷിക സമ്മേളനം

കൈരളി-കൾച്ചറൽ-അസോസിയേഷൻ-ഫുജൈറ-ദിബ്ബ-യൂണിറ്റ്-വാർഷിക-സമ്മേളനം

ഫുജൈറ >  കേരള സർക്കാരിൻ്റെ  പ്രവാസിക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ എല്ലാ  പ്രവാസി മലയാളികൾക്കും ലഭിക്കത്തക്കവിധം അവരെ പദ്ധതികളിൽ അംഗങ്ങളാക്കുവാൻ പ്രവാസി മലയാളി സംഘടനകൾക്ക് കഴിയണമെന്ന് ലോക കേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൺ സാമുവേൽ പറഞ്ഞു. ദിബ്ബ ഇന്ത്യൻ സോഷ്യൽ ക്ലബിൽ വച്ച് നടന്ന കൈരളി കൾച്ചറൽ  അസോസിയേഷൻ ഫുജൈറ, ദിബ്ബ യൂണിറ്റിൻ്റെ പതിനാറാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിറ്റ് പ്രസിഡന്റ് ശശീന്ദ്രൻ തുഞ്ചത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അബ്ദുള്ള സ്വാഗതവും യൂണിറ്റ് ട്രഷറർ യദു കൃഷ്ണൻ നന്ദിയും പറഞ്ഞു. അൻവർഷ യുവധാര അനുശോചന പ്രമേയം അവതരിപ്പിച്ചു.  കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുൾ കാദർ, ട്രഷറർ സുധീർ തെക്കേക്കര, സെൻട്രൽ കമ്മറ്റി ജോയിൻ്റ് സെക്രട്ടറി വിൽസൺ പട്ടാഴി, വൈസ് പ്രസിഡൻ്റ് ഷജറത്ത് ഹർഷൽ, സെൻട്രൽ കമ്മറ്റി അംഗം മിജിൻ ചുഴലി എന്നിവർ ആശംസകൾ അറിയിച്ചു.

പ്രതിനിധി സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി അബ്ദുള്ള പ്രവർത്തന റിപ്പോർട്ടും  സെൻട്രൽ കമ്മറ്റി സെക്രട്ടറി അബ്ദുൽ കാദർ എടയൂർ സംഘടനാ റിപ്പോർട്ടും ശശികുമാർ അകാമിയ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റാഷിദ് കല്ലുംപുറം (സെക്രട്ടറി), ശശികുമാർ അകാമിയ (പ്രസിഡൻ്റ്)  യദു കൃഷ്ണൻ ( ട്രഷറർ), സുബൈർ കെ അഹമ്മദ്, സുനിൽ ദത്ത് (വൈസ് പ്രസിഡൻ്റുമാർ), ഷജറത്ത് ഹർഷൽ ,ദീപക് (ജോയിൻ്റ് സെക്രട്ടറിമാർ) അഷറഫ് (ജോയിൻ്റ് ട്രഷറർ), അൻവർഷാ യുവധാര (കൾച്ചറൽ കൺവീനർ) എന്നിവർ ഭാരവാഹികളായ 25 അംഗ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version