അക്കാഫ് ഓണാഘോഷം സമാപിച്ചു

അക്കാഫ്-ഓണാഘോഷം-സമാപിച്ചു

ഷാർജ > കേരളത്തിലെ കലാലയങ്ങളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ അക്കാഫ് ഷാർജ എക്സ്പോ സെന്ററിൽ സംഘടിപ്പിച്ച  ഓണാഘോഷം  ആവണി പൊന്നോണം 2023 സമാപിച്ചു. ഡോ എം എ യൂസഫലി ഉദ്ഘാടനം ചെയ്‌തു. ധനമന്ത്രി കെ എൻ ബാലഗോപാൽ ഓൺലൈൻ വഴി ആശംസാ സന്ദേശം കൈമാറി.

അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ജനറൽ സെക്രട്ടറി വി എസ്‌ ബിജുകുമാർ, ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്റ് ചാൾസ് പോൾ എന്നിവർ സംസാരിച്ചു. അക്കാഫ് സുവനീർ എം എ യൂസഫലി വേൾഡ് എഡ്യൂക്കേഷൻ ഹോൾഡിങ് ഗ്രൂപ്പ് സി ഇ ഒ ഡോ വിദ്യ വിനോദിന് നൽകി പ്രകാശനം ചെയ്തു.
 
സാംസ്കാരിക സമ്മേളനത്തിൽ ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, സെക്രട്ടറി മനോജ് കെ വി, വൈസ് ചെയർമാൻ ബക്കറലി, വൈസ് പ്രെസിഡന്റുമാരായ അഡ്വ ഹാഷിക് തൈക്കണ്ടി, ശ്യാം വിശ്വനാഥ്, അക്കാഫ് വനിതാ വിഭാഗം ചെയർ പേഴ്സൺ റാണി സുധീർ, പ്രസിഡന്റ് അന്നു പ്രമോദ്, ഓണപരിപാടികൾക്ക് നേതൃത്വം കൊടുത്ത ജനറൽ കൺവീനർ മനോജ് ജോൺ, എക്‌സ്‌കോം കോഓർഡിനേറ്റർ ഷെഫി അഹമ്മദ്, ജോയിന്റ് ജനറൽ കൺവീനർമാരായ സൂരജ്, സജി പിള്ളൈ, വിദ്യ പുതുശ്ശേരി, അക്കാഫ് ജോയിന്റ് ട്രെഷറർ ഫിറോസ് അബ്ദുല്ല, അമീർ കല്ലത്ര അക്കാഫ് കൾച്ചറൽ കോഓർഡിനേറ്റർ വി സി മനോജ്, രഞ്ജിത്ത് കോടോത്ത്, സനീഷ് കുമാർ, ജോൺസൻ മാത്യു, അബ്ദുൽ സത്താർ തുടങ്ങിയവരും മുഖ്യ പ്രായോജകരായ ടെൻ എക്സ് പ്രോപ്പർട്ടി സിഇഒ സുകേഷ് ഗോവിന്ദൻ, മീഡിയ കോർഡിനേറ്റർ സിന്ധു ജയറാം, കൺവീനർ ഉമർ ഫറൂക്ക് എന്നിവർ പങ്കെടുത്തു.

ശോഭ ലിമിറ്റഡിന്റെ സ്ഥാപകൻ പി എൻ സി മേനോന്റെ ഭാര്യ ശോഭ മേനോൻ, കെഇഎഫ് ഹോൾഡിങ്‌സ് സ്ഥാപകൻ ഫൈസൽ കൊട്ടികൊള്ളോന്റെ ഭാര്യ ഷബാന ഫൈസൽ എന്നിവരെ അക്കാഫ് ആദരിച്ചു. എന്നാ താൻ കേസ് കൊട് എന്ന സിനിമയിലുടെ ശ്രദ്ധേയനായ പി പി കുഞ്ഞികൃഷ്ണെയും ആദരിച്ചു. അക്കാഫ് ഗ്ലോബൽ സ്റ്റാർസ് മത്സരത്തിന്റെ ഫൈനൽ റൗണ്ടുകൾ പൂർത്തിയാക്കി വിജയികൾക്ക് ക്യാഷ് പ്രൈസും മെമന്റോയും നൽകി. മിഥുൻ രമേശ് അവകാരകനായി. സിനിമ താരങ്ങളായ ഹണി റോസ്, നൈല ഉഷ, ആർ ജെ അർഫാസ്, നിമ്മി തുടങ്ങിയവരും പങ്കെടുത്തു.   

പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കീ ബോർഡ് കലാകാരൻ പ്രകാശ് ഉള്ളിയേരി എന്നിവരുടെ ത്രികായ ബാൻഡ് പരിപാടി അവതരിപ്പിച്ചു. അനൂപ് ശങ്കറും മൃദുല വാരിയറും ചേർന്നവതരിപ്പിച്ച ഗാന സന്ധ്യ, കലാഭവൻ മണികണ്ഠന്റെ നാടൻ പാട്ട്, വിവിധ കോളേജ് അലുംനികൾ പങ്കെടുത്ത ഘോഷയാത്ര എന്നീ പരിപാടികൾ നടന്നു.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version