ദുബായ് > 2024- 2026 ലെ 192 ബില്യൺ ദിർഹത്തിന്റെ ഫെഡറൽ ബജറ്റിന് യുഎഇ കാബിനറ്റ് അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പദ്ധതി അംഗീകരിച്ചത്.
ആരോഗ്യ സംരക്ഷണം, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിനും ലൈസൻസ് നൽകുന്നതിനുമായി എമിറേറ്റ്സ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ സ്ഥാപിക്കുന്നതിനുള്ള നിയമവും മന്ത്രിസഭ അംഗീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..