ഗ്ലോബൽ വില്ലേജിലേക്ക് ആർടിഎയുടെ നാല് ബസ് റൂട്ടുകൾ

ഗ്ലോബൽ-വില്ലേജിലേക്ക്-ആർടിഎയുടെ-നാല്-ബസ്-റൂട്ടുകൾ

ദുബായ് > ഗ്ലോബൽ വില്ലേജിലേക്ക് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി നാല് ബസ് റൂട്ടുകൾ പുനരാരംഭിക്കും.  ഒക്ടോബർ 18നാണ് ഗ്ലോബൽ വില്ലേജ് സീസൺ 28 ആരംഭിക്കുക. ഗ്ലോബൽ വില്ലേജിനെ റാഷിദിയ, യൂണിയൻ, അൽ ഗുബൈബ, മാൾ ഓഫ് എമിറേറ്റ്സ് സ്റ്റേഷനുകളുമായി ബസ് സർവീസുകൾ ബന്ധിപ്പിക്കും. ഒരു യാത്രക്ക് 10 ദിർഹമാണ് നിരക്ക്.

നാല് റൂട്ടുകൾ 
അൽ റാഷിദിയ ബസ് സ്റ്റേഷനിൽ നിന്ന് 60 മിനിറ്റ് ഇടവേളയിൽ റൂട്ട് 102
അൽ ഇത്തിഹാദ് (യൂണിയൻ) ബസ് സ്റ്റേഷനിൽ നിന്ന് റൂട്ട് 103
ഓരോ 60 മിനിറ്റിലും അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് റൂട്ട് 104
മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്ന് 60 മിനിറ്റ് ഇടവേളയിൽ റൂട്ട് 106

2023-2024 സീസണിൽ  രണ്ട് ഇലക്ട്രിക് അബ്രകൾ വിന്യസിച്ചുകൊണ്ട് ഗ്ലോബൽ വില്ലേജിലെ ഇലക്ട്രിക് അബ്രയിൽ ടൂറിസ്റ്റ് യാത്രകളുടെ പ്രവർത്തനങ്ങളും ആർടിഎ പുനരാരംഭിക്കുമെന്ന് ആർടിഎ സിഇഒ അഹമ്മദ് ബഹ്രോസിയാൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version