കുവൈത്ത് സിറ്റി > കുവൈത്തിലെ 6 ഡോക്ടർമാരുടെ പ്രൊഫഷണൽ ലൈസൻസ് സസ്പെൻഡ് ചെയ്തുകൊണ്ട് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി നിർണായക നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ട്.മെഡിക്കൽ പ്രൊഫഷണലുകൾ നടത്തിയ ഗുരുതരമായ നിയമ ലംഘനങ്ങൾക്കെതിരെയുള്ള നടപടിയിലാണ് തീരുമാനം. സസ്പെൻഡ് ചെയ്യപ്പെട്ട ഒരാൾ മുൻ മന്ത്രിയാണെന്നും റിപ്പോർട്ടുണ്ട്.
ഔദ്യോഗിക വൃത്തങ്ങൾ അനുസരിച്ച് ലിറിക്ക ഗുളികകളുടെ നിയമവിരുദ്ധ വ്യാപാരത്തിൽ ഉൾപ്പെട്ടതിനാലാണ് ഡോക്ടർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്. മെഡിക്കൽ ലൈസൻസുകൾ സസ്പെൻഡ് ചെയ്തതിനു പുറമേ, ആരോഗ്യ മന്ത്രാലയവുമായി കരാറിലേർപ്പെട്ടിരുന്ന 20 പ്രമുഖ കമ്പനികൾക്കെതിരെയും മന്ത്രി അൽ-അവാദി പിഴ ചുമത്തിയിട്ടുണ്ട്. കരാർ ലംഘനങ്ങളുടെ ഫലമായാണ് പിഴ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..