കുവൈത്ത് സിറ്റി > കലാലയം സാംസ്‌കാരിക വേദി കുവൈത്ത് നാഷനൽ പതിമൂന്നാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് പോസ്റ്റർ പ്രകാശനം കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി നിർവഹിച്ചു. കിഡ്‌സ്, ബഡ്‌സ്, പ്രൈമറി, ജൂനിയർ, സെക്കണ്ടറി, സീനിയർ, കാമ്പസ് കാറ്റഗറികളിലായി യൂണിറ്റ്, സെക്‌ടർ, സോൺ ഘടകങ്ങളിൽ നടക്കുന്ന സാഹിത്യോത്സവിലെ പ്രതിഭകൾ നാഷനൽ ഘടകത്തിൽ വിവിധ മത്സര ഇനങ്ങളിൽ മാറ്റുരയ്‌ക്കും.
നവംബർ 17 ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ നടക്കുന്ന നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി വിവിധ മത്സരങ്ങളും സാംസ്കാരിക സംഗമങ്ങളും നടക്കും. പോസ്റ്റർ പ്രകാശന ചടങ്ങിൽ വിവിധ സംഘടനാ പ്രതിനിധികളും ബിസിനസ് പ്രമുഖരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..