ഏഷ്യൻ കപ്പ് ഖത്തർ 2023: ടിക്കറ്റ് വിൽപന ഇന്ന് ആരംഭിക്കും

ഏഷ്യൻ-കപ്പ്-ഖത്തർ-2023:-ടിക്കറ്റ്-വിൽപന-ഇന്ന്-ആരംഭിക്കും

ദോഹ > ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ടിക്കറ്റുകൾ ഇന്ന് മുതൽ വിൽപനയ്‌ക്കെത്തുമെന്ന് പ്രാദേശിക സംഘാടക സമിതി (എൽഒസി) അറിയിച്ചു. 25 റിയാൽ മുതലാണ് ടിക്കറ്റ് നിരക്കെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഖത്തർ ടൂർണമെന്റിന്റെ ടിക്കറ്റുകൾ ഘട്ടം ഘട്ടമായി പുറത്തിറക്കുമെന്നും ഫാൻ എൻട്രി വിസയുമായോ ഹയ്യ കാർഡുമായോ ബന്ധിപ്പിക്കില്ലെന്നും ഏഷ്യൻ കപ്പ് ഖത്തർ 2023-ന്റെ ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റിയിലെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹസൻ റാബിയ അൽ കുവാരി പറഞ്ഞു.

സംഘാടക സമിതിയുടെ വെബ്‌സൈറ്റിലൂടെയും എഎഫ്‌സി വെബ്‌സൈറ്റ് വഴിയും ടിക്കറ്റുകൾ വിൽക്കും. 9 സ്റ്റേഡിയങ്ങളിലായി  51 മത്സരങ്ങൾ നടക്കും. 2024 ജനുവരി 12 മുതൽ ഫെബ്രുവരി10 വരെയാണ് ദോഹയിൽ ഏഷ്യൻ കപ്പിനുള്ള മത്സരങ്ങൾ നടക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version