ഇസ്രയേലിലേക്ക് വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇത്തിഹാദ്

ഇസ്രയേലിലേക്ക്-വിമാന-സർവീസുകൾ-പുനരാരംഭിക്കാൻ-ഇത്തിഹാദ്

ദുബായ് > ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് നിർത്തിവച്ച വിമാന സർവീസുകൾ  പുനരാരംഭിക്കാൻ ഇത്തിഹാദ് എയർവേയ്‌സ്. അബുദാബിക്കും ടെൽ അവീവിനും ഇടയിൽ ഷെഡ്യൂൾ ചെയ്ത പാസഞ്ചർ, കാർഗോ സർവീസുകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഇത്തിഹാദ് നിർത്തിവെച്ചത്.

തങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുകയാണെന്നും ഓരോ മണിക്കൂറിലും അധികാരികളുമായും സുരക്ഷാ ഇന്റലിജൻസ് ദാതാക്കളുമായും  ബന്ധപ്പെടുന്നുണ്ടെന്നും എയർലൈൻ അറിയിച്ചു. യാത്രാ ക്രമീകരണങ്ങൾ പുതുക്കാനോ മാറ്റാനോ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് എത്തിഹാദ് എയർവേയ്‌സ് കോൺടാക്റ്റ് സെന്ററുമായോ അവരുടെ ട്രാവൽ ഏജന്റുമായോ ബന്ധപ്പെടാമെന്നും അധികൃതർ കൂട്ടിച്ചേർത്തു. അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും എത്തിഹാദ് വ്യക്തമാക്കി. ദുബായ് ആസ്ഥാനമായുള്ള മറ്റ് വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഫ്‌ളൈ ദുബായും ഷെഡ്യൂൾ പ്രകാരം പ്രവർത്തിക്കുന്നുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version