സോഹാർ > ഐഎസ്‌എം മസ്‌കറ്റിൽ വെച്ച് നടന്ന അണ്ടർ-17 സിബിഎസ്‌ഇ ടേബിൾ ടെന്നീസ് ക്ലസ്റ്റേഴ്‌സ് ടൂർണമെന്റിൽ സോഹാർ ഇന്ത്യൻ സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി സാറ സാബിൽ വിജയം നേടി.
ഒമാനിലുള്ള മുഴുവൻ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നും വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു. സാറ മുൻപും നിരവധി ടൂർണമെന്റുകളിൽ വിജയിച്ചിട്ടുണ്ട. ഇന്ത്യയിൽ നടക്കുന്ന ദേശീയ മത്സരങ്ങളിൽ ഒമാനെ പ്രതിനിധീകരിച്ച് സാറ പങ്കെടുത്തിരുന്നു. സോഹാറിൽ ഡന്റൽ ക്ലിനിക്ക് നടത്തുന്ന മാഹി സ്വദേശി ഡോ. അൻവർ സാബിലിന്റെയും കണ്ണൂർ സ്വദേശി ഡോ. ഫസ്‌മീൻ സാബിലിന്റെയും മകളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..