മന്ത്രി പി പ്രസാദിന് ഇന്ത്യൻ കൾച്ചറൽ സെന്റർ സ്വീകരണം നൽകി

മന്ത്രി-പി-പ്രസാദിന്-ഇന്ത്യൻ-കൾച്ചറൽ-സെന്റർ-സ്വീകരണം-നൽകി

ദോഹ > ഹ്രസ്വ സന്ദർശനത്തിനായി ഖത്തറിൽ എത്തിയ കൃഷി മന്ത്രി  പി പ്രസാദിന് ഇന്ത്യൻ കൾച്ചറൽ സെന്റർ സ്വീകരണം നൽകി. ഐസിസി മുംബൈ ഹാളിൽ നടന്ന ചടങ്ങിൽ  ഐസിസി പ്രസിഡന്റ് എ പി മണികണ്ഠൻ മന്ത്രിക്ക് മൊമന്റോ നൽകി ആദരിച്ചു. ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, ജനറൽ സെക്രട്ടറി മോഹൻകുമാർ, മുൻ ഐ സി സി പ്രസിഡന്റ് പി എൻ ബാബുരാജൻ, ഇന്ത്യൻ എംബസിയുടെ വിവിധ അപെക്‌സ് ബോഡി പ്രതിനിധികൾ, എഒ മേധാവികൾ, കമ്മ്യൂണിറ്റി നേതാക്കൾ, ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഐ സി സി സെക്രട്ടറി ഏബ്രഹാം ജോസഫ് സ്വാഗതവും ഐസിസി അഫിലിയേഷൻ കോൺസുലാർ സർവീസസ് മേധാവി സജീവ് സത്യശീലൻ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version