ദമ്മാം> സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ കൊണ്ടോട്ടി നിവാസികൾക്കായി ‘കൊണ്ടോട്ടിയൻസ് @ദമ്മാം’ എന്ന പുതിയ കൂട്ടായ്മ രൂപീകരിച്ചു. ദമ്മാമിലെ റോയൽ മലബാർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിലായിരുന്നു രൂപീകരണം. കിഴക്കൻ പ്രവിശ്യയിലെ കാരണവരും ബദർ അൽ റാബി എംഡിയുമായ അഹ്‌മദ് പുളിക്കൽ (വല്യാപ്പുക്ക) മുഖ്യാതിഥിയായിരുന്നു. സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ, ബിസിനസ് രംഗത്തുള്ള കൊണ്ടോട്ടിക്കാരായ നിരവധി പേർ പങ്കെടുത്തു.
‘കൊണ്ടോട്ടിയൻസ് @ ദമ്മാം എന്ന പ്രവാസി സംഘടന’ എന്ന പ്രമേയത്തിൽ സിദ്ദീഖ് ആനപ്ര സംഘടനയുടെ വിഷൻ അവതരിപ്പിച്ചു. രാഷ്ട്രീയ മത തൊഴിൽ വേർതിരിവുകൾ മറന്ന് സംഗമിക്കാനും സ്വന്തം നാട്ടുകാർക്ക് വേണ്ടി ആലോചിക്കാനും കൂടെനിർത്താനും സംഘടന നിലകൊള്ളും. ഹമീദ് ചേനങ്ങാടൻ അധ്യക്ഷനായി. കബീർ കൊണ്ടോട്ടി, ശറഫുദീൻ വലിയപറമ്പ് (റോയൽ മലബാർ) എന്നിവർ സംഘടനയുടെ ലോഗോ പ്രകാശനം ചെയ്തു. ഇ എം മുഹമ്മദ് കുട്ടി (ഖഫ്ജി), ഉമ്മർ കോട്ടയിൽ (അൽ ഹസ്സ ), ശംസീർ മുതുപറമ്പ്, ശറഫുദീൻ വലിയപറമ്പ്, അബ്ദുൽ ബാരി നദ്‌വി, ഫൈസൽ എടക്കോട്ട് തുടങ്ങിയവർ സംസാരിച്ചു. പങ്കെടുത്തവർക്ക് സമ്മാനങ്ങൾ അഷ്‌റഫ് തുറക്കൽ, സുലൈമാൻ റോമാ കാസ്റ്റിൽ, ആസിഫ് മേലങ്ങാടി എന്നിവരും വിതരണം ചെയ്തു.
ഭാരവാഹികളായി ആലിക്കുട്ടി ഒളവട്ടൂർ പ്രസിഡന്റ് , അഷ്‌റഫ് തുറക്കൽ ജനറൽ സെക്രട്ടറി, വി പി ഷമീർ കൊണ്ടോട്ടി ഓർഗനൈസിങ് സെക്രട്ടറി , ശരീഫ് മുസ്‌ലിയാരങ്ങാടി ചോല, റിയാസ് മരക്കാട്ട്തൊടിക വൈസ് പ്രസിഡന്റ, ആസിഫ് മേലങ്ങാടി, സഹീർ മുസ്‌ലിയാരങ്ങാടി ജോയിന്റ് സെക്രട്ടറി, സിദ്ദിഖ് ആനപ്ര ട്രഷറർ, വല്യാപ്പുക്ക, ഹമീദ് ചേനങ്ങാടൻ, കബീർ കൊണ്ടോട്ടി, ശറഫുദ്ദീൻ വലിയപറമ്പ് ഉപദേശക സമിതി, പതിനഞ്ച് അംഗ പ്രവർത്തക സമിതിയെയും തിരഞ്ഞെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..