മസ്ക്കറ്റ് > ന്യൂഡൽഹിയിൽ നടന്ന ഒൻപതാമത് ജി 20 പാര്ലമെന്ററി സ്പീക്കേഴ്സ് ഉച്ചകോടിയിൽ (പി 20) ഒമാൻ പങ്കെടുത്തു. ഒമാൻ സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് അബ്ദുല്മാലിക് ബിന് അബ്ദുല്ല അല് ഖലീലിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഞായറാഴ്ച സമാപിച്ച ഉച്ചകോടിയിൽ പങ്കെടുത്തത്.
ഉച്ചകോടിയിൽ പങ്കെടുത്ത സ്റ്റേറ്റ് കൗൺസിൽ ചെയർമാനും സംഘവും ഇന്ത്യൻ ഉപരാഷ്ട്രപതി, യു എ ഇ ഫെഡറൽ നാഷണൽ കൗൺസിൽ (എഫ്എൻസി) സ്പീക്കർ, റഷ്യൻ ഫെഡറൽ അസംബ്ലിയുടെ പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ജി 20 മീറ്റിംഗുകളിൽ പങ്കെടുക്കാൻ ഒമാനെ ക്ഷണിച്ചതിന് ഇന്ത്യക്ക് നന്ദി അറിയിക്കുന്നതായി ഉച്ചകോടിയിൽ സംസാരിച്ച ഒമാൻ സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..