ബഹ്റൈൻ കേരളീയ സമാജം ‘ആടാം ..പാടം ’ 18 ന്

ബഹ്റൈൻ-കേരളീയ-സമാജം-‘ആടാം.പാടം-’-18-ന്

മനാമ> ബഹറിൻ കേരളീയ സമാജം ചിൽഡ്രൻസ് വിങ്ങ്  കുട്ടികൾക്ക് വേണ്ടി അവതരിപ്പിക്കുന്ന “ആടാം പാടാം’ 18 ബുധനാഴ്ച വൈകീട്ട് 8 മണിക്ക് ബാബുരാജ് ഹാളിൽ അരങ്ങേറുന്നു. നൃത്തം, സംഗീതം, മോണോ ആക്ട്, തുടങ്ങി കുട്ടികൾക്ക് തനിച്ചും,ഗ്രൂപ്പ്‌ ആയും അവതരിപ്പിക്കാം.

ഒക്ടോബറിൽ ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾക്ക് ഒന്നിച്ചു ചേർന്ന് കേക്ക് മുറിച്ച് ആഘോഷിക്കുവാനുള്ള അവസരവും  ഒരുക്കിയിട്ടുള്ളതായി ചിൽഡ്രൻ പട്രോൺ കമ്മിറ്റി കൺവീനർ മനോഹരം പാവറട്ടി അറിയിച്ചു

പരിപാടികളിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ള കുട്ടികളുടെ രക്ഷിതാക്കൾ ചിൽഡ്രൻസ് വിങ്ങ് കമ്മറ്റിയുമായി ബന്ധപ്പെടണമെന്ന് സമാജം പ്രസിഡന്റ്‌  പി. വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി ശ്രീ. വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ്‌ ശ്രീ. ദേവദാസ് കുന്നത്ത് എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി ചിൽഡ്രൻസ് വിങ്ങ് പ്രസിഡന്റ്‌ മാസ്റ്റർ. ഗോപു അജിത് 38719248, സെക്രട്ടറി അനിക് നൗഷാദ് 66351286, കലാവിഭാഗം സെക്രട്ടറി കുമാരി മീനാക്ഷി ഉദയൻ എന്നീ നമ്പറുകളിൽ ബന്ധപ്പെടാം
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version