കുവൈത്തിൽ നേരിയ ഭൂചലനം

കുവൈത്തിൽ-നേരിയ-ഭൂചലനം

കുവൈത്ത്  സിറ്റി > കുവൈത്തിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി  കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് ഡയറക്ടർ ഡോ. അബ്ദുല്ല അൽ-എനിസി അറിയിച്ചു. കുവൈത്ത് സമയം ഏകദേശം ഉച്ചക്ക് 2:30 നാണ്  ഭൂചലനം അനുഭവപ്പെട്ടത്.

ഇറാനിൽ റിക്ടർ സ്കെയിലിൽ 4.9  തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ തുടർച്ചയാണ് കുവൈത്തിൽ അനുഭവപ്പെട്ടതെന്ന്  അദേഹം പറഞ്ഞു. കുവൈത്തിൽ നിന്ന് 240 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായതെന്ന്  അൽ-എനിസി പ്രാദേശിക അറബ്  മാധ്യമത്തോട് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version