ഗാസയിൽ ബോംബാക്രമണം; കുവൈത്തിൽ അധ്യാപകനായ പലസ്തീൻ പൗരന്റെ കുടുംബത്തിലെ 11 പേർ മരിച്ചു

ഗാസയിൽ-ബോംബാക്രമണം;-കുവൈത്തിൽ-അധ്യാപകനായ-പലസ്തീൻ-പൗരന്റെ-കുടുംബത്തിലെ-11-പേർ-മരിച്ചു

കുവൈത്ത് സിറ്റി > ഗാസ മുനമ്പിൽ  ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ കുവൈത്തിൽ അധ്യാപകനായ പലസ്തീൻ പൗരന്റെ കുടുംബത്തിലെ 11 പേർക്ക് ദാരുണാന്ത്യം. രണ്ട് മാസം മുമ്പ് കുവൈത്തിൽ എത്തിയ അരീജ് ഖാനാൻ എന്ന പലസ്തീൻ പൗരനാണ് അച്ഛനും അമ്മയും സഹോദരങ്ങളും ഭാര്യയും ഉൾപ്പെടെ മുഴുവൻ കുടുംബത്തെയും നഷ്ടമായത്. രാജ്യം കൂടെയുണ്ടെന്നും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ- ശാസ്ത്ര ഗവേഷണ  മന്ത്രി ഡോ. അദേൽ അൽ മാനേ അറിയിച്ചു.

കുവൈത്തിൽ ജോലി ചെയ്യുന്ന അധിനിവേശ പ്രദേശങ്ങളിൽ നിന്നുമുള്ള എല്ലാവർക്കും പിന്തുണ നൽകുമെന്ന് മന്ത്രി അൽ മാനെ ഉറപ്പ് നൽകി.  ഗാസയിൽ  നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും വന്ന നിരവധി പലസ്തീൻ അധ്യാപകരാണ് കുവൈത്തിലുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version