വാഹനാപകടങ്ങളിൽ 92 ശതമാനവും ഡ്രൈവർമാരുടെ അശ്രദ്ധമൂലം; ട്രാഫിക്ക് പിഴകൾ വർധിപ്പിക്കുന്ന കാര്യം പരിഗണയിൽ

വാഹനാപകടങ്ങളിൽ-92-ശതമാനവും-ഡ്രൈവർമാരുടെ-അശ്രദ്ധമൂലം;-ട്രാഫിക്ക്-പിഴകൾ-വർധിപ്പിക്കുന്ന-കാര്യം-പരിഗണയിൽ

കുവൈത്ത് സിറ്റി >  നിരത്തുകളിൽ പൊലിയുന്ന ജീവൻ രക്ഷിക്കുന്നതിനായി ട്രാഫിക്ക് പിഴകൾ വർധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന്   സാങ്കേതിക കാര്യ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് അൽ അദ്വാനി. വാഹനാപകടങ്ങളിൽ 92 ശതമാനവും ഡ്രൈവർമാരുടെ അശ്രദ്ധമൂലമാണ് ഉണ്ടാകുന്നത്.ഒരു ചെറിയ ശതമാനം മാത്രമാണ് റോഡ് പ്രശ്നം പോലുള്ളവ കാരണമാകുന്നത്  മുഹമ്മദ് അൽ അദ്വാനി വിശദീകരിച്ചു.

വാഹന ഡ്രൈവർമാർക്കിടയിലെ അശ്രദ്ധമായ പെരുമാറ്റം തടയുന്നതിനും ജീവൻ രക്ഷിക്കുന്നതിനും കർശനമായ ശിക്ഷാ നടപടികൾ ആവശ്യമാണ്. രാജ്യത്തെ ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണത്തെ അടിസ്ഥാനമാക്കി ട്രാഫിക് അപകടങ്ങളെ വിലയിരുത്തുമ്പോൾ സംഖ്യകൾ ഭയപ്പെടുത്തുന്നതാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version