അഫ്ഘാന്‍ ഭൂകമ്പം:ഹെറാത്ത് പ്രവിശ്യയില്‍ ആശുപത്രി തുറന്ന് യുഎഇ

അഫ്ഘാന്‍-ഭൂകമ്പം:ഹെറാത്ത്-പ്രവിശ്യയില്‍-ആശുപത്രി-തുറന്ന്-യുഎഇ

കാബൂള്‍> ഭൂകമ്പം ദുരന്തം വിതച്ച അഫ്ഗാനിസ്ഥാനിലെ പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി ഹെറാത്ത് പ്രവിശ്യയില്‍ യുഎഇ ഫീല്‍ഡ് ആശുപത്രി തുറന്നു.ആവശ്യമായ ആരോഗ്യ പരിചരണം നല്‍കുകയും പരിക്കേറ്റവര്‍ക്ക് വിപുലമായ ശസ്ത്രക്രിയകള്‍ നടത്തുകയും ചെയ്യുന്ന രീതിയിലാണ് ആശുപത്രി സജ്ജീകരിച്ചിട്ടുള്ളത്.

500 ടെന്റുകളും, ഭക്ഷണപ്പൊതികളും ഉള്‍പ്പെടെ 53 ടണ്‍ സഹായവുമായി രണ്ട് വിമാനങ്ങള്‍ അഫ്ഘാനിസ്ഥാനില്‍ എത്തിയിട്ടുണ്ട്. യുഎഇയുടെ ദുരിതാശ്വാസ സഹായം തുടരുകയാണ് എന്ന് അധികൃതര്‍ അറിയിച്ചു.

ഇതുവരെ യു.എ.ഇ. 140 ടണ്‍ സഹായമാണ് അയച്ചത്.ഭൂകമ്പത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് ആവശ്യമായ മാനുഷിക സഹായം നല്‍കാനുള്ള യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version