ഗാസയിലേക്ക് മെഡിക്കല്‍, ദുരിതാശ്വാസ സഹായം ; യു എ ഇ – യു എസ് ചര്‍ച്ച ശ്രദ്ധേയം

ഗാസയിലേക്ക്-മെഡിക്കല്‍,-ദുരിതാശ്വാസ-സഹായം-;-യു-എ-ഇ-–-യു-എസ്-ചര്‍ച്ച-ശ്രദ്ധേയം

യുഎഇ> ഗാസയിലേക്ക് മെഡിക്കല്‍, ദുരിതാശ്വാസ സഹായങ്ങള്‍ എത്തിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു യു എ ഇ യും, യു എസും.യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അബുദാബിയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായാണ് ഇത് സംബന്ധിച്ചു ചര്‍ച്ച നടത്തിയത്.

മേഖലയില്‍ അക്രമങ്ങളും പ്രതിസന്ധികളും കൂടുതല്‍ രൂക്ഷമാകുന്നതും അത് തടയുന്നതിന് പ്രാദേശികവും അന്തര്‍ദേശീയവുമായ നയതന്ത്ര ശ്രമങ്ങള്‍ ഊര്‍ജിതമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഖസര്‍ അല്‍ ഷാതിയില്‍ നടന്ന യോഗം ചര്‍ച്ച ചെയ്തു.

സാധാരണ ജീവനുകള്‍ക്ക് സമ്പൂര്‍ണ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള മുന്‍ഗണനയെക്കുറിച്ചും, സമാധാനം കൈവരിക്കുന്നതിന് വേണ്ട വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് പിന്തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരുപക്ഷവും ചര്‍ച്ച ചെയ്തു.

യു.എ.ഇ.യും – യു.എസും തമ്മിലുള്ള തന്ത്രപരമായ സഹകരണവും, വിവിധ മേഖലകളില്‍ ബന്ധം വികസിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും അവലോകനം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version