ദുബായില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ച് മലപ്പുറം സ്വദേശി മരിച്ചു; മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

ദുബായില്‍-ഗ്യാസ്-സിലിണ്ടര്‍-പൊട്ടിതെറിച്ച്-മലപ്പുറം-സ്വദേശി-മരിച്ചു;-മൂന്നു-പേര്‍ക്ക്-ഗുരുതര-പരിക്ക്

ദുബായ്: ദുബായ് കറാമയില്‍ ഗ്യാസ് പൊട്ടി തെറിച്ച് പരിക്കേറ്റ മലയാളി മരിച്ചു. മലപ്പുറം തിരൂര്‍ പറവണ്ണ മുറിവഴിക്കല്‍ ശാന്തി നഗര്‍ പറന്നൂര്‍പറമ്പില്‍ പരേതനായ അബ്ദുള്ളയുടെ മകന്‍ യാക്കൂബ് (38)ആണ് മരിച്ചത്. 

മാതാവ്: വി.ഇ എം ആയിഷ.  ഭാര്യ: നാഷിദ. മക്കള്‍: മെഹന്‍, ഹന. സഹോദരങ്ങള്‍: സുഹറ, സാജിദ, മുബീന. ശരീരമാകെ പൊള്ളലേറ്റ്  മൂന്നുപേരുടെ നില ഗുരുതരമാണ്. ഒമ്പത് പേരെ ദുബൈയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച അര്‍ധരാത്രി 12.30 നാണ് കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ഹൈദര്‍ കെട്ടിടത്തില്‍ ഒരു മുറിയില്‍ തീപിടുത്തം ഉണ്ടായത്. ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് സിലിണ്ടര്‍ പൊട്ടി ത്തെറിക്കുകയായിരുന്നു. മൂന്ന് മുറികളിലായി 17 പേരാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. മിക്കവരും ബാച്ച്‌ലര്‍ താമസക്കാരായിരുന്നു.

അപകടത്തില്‍ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശികളായ നിധിന്‍ ദാസ്, ഷാനില്‍, നഹീല്‍ എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവര്‍ ദുബായ് റാഷിദ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേററ് മറ്റുള്ളവരില്‍ റാഷിദ് ആശുപത്രിയില്‍ അഞ്ച് പേരും എന്‍എംസി ആശുപത്രിയില്‍ നാലുപേരും ചികില്‍സയില്‍ കഴിയുന്നുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. പരിക്കേറ്റവരല്‍ ഭൂരിഭാഗവും മലയാളികളാണ്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version