കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ കൽബ യൂണിറ്റ് വാർഷിക സമ്മേളനം

കൈരളി-കൾച്ചറൽ-അസോസിയേഷൻ-ഫുജൈറ-കൽബ-യൂണിറ്റ്-വാർഷിക-സമ്മേളനം

കൽബ > കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടന്ന കൈരളി കൽബ യൂണിറ്റ് വാർഷിക സമ്മേളനം ലോക കേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൻ സാമുവേൽ ഉദ്ഘാടനം ചെയ്‌തു. യൂണിറ്റ്  പ്രസിഡന്റ് നബീൽ വളാഞ്ചേരി അധ്യക്ഷനായ സമ്മേളനത്തിന്  പ്രിൻസ് തെക്കൂട്ടയിൽ സ്വാഗതവും കമറുനിസ നന്ദിയും പറഞ്ഞു.

കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ കാദർ എടയൂർ, പ്രസിഡൻറ് ലെനിൻ ജി കുഴിവേലി, ട്രഷറർ സുധീർ തെക്കേക്കര എന്നിവർ ആശംസകൾ അറിയിച്ചു. പ്രതിനിധി സമ്മേളനത്തിൽ ധനേഷ് അനുശോചന പ്രമേയവും യൂണിറ്റ് സെക്രട്ടറി പ്രിൻസ് തെക്കൂട്ടയിൽ പ്രവർത്തന റിപ്പോർട്ടും സെൻട്രൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി വിൽ‌സൺ പട്ടാഴി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പ്രിൻസ് തെക്കൂട്ടയിൽ (സെക്രട്ടറി), നബീൽ വളാഞ്ചേരി (പ്രസിഡൻ്റ്), ബാലകൃഷ്ണൻ (ട്രഷറർ), റസാഖ് (വൈസ് പ്രസിഡെന്റെ ), ഷിബിൻ മാളിയേക്കൽ (ജോയിൻ്റ് സെക്രട്ടറി) രജിത് (ജോയിൻ്റ് ട്രഷറർ), കമറുനിസ (കൾച്ചറൽ കൺവീനർ) എന്നിവർ ഭാരവാഹികളായ 21 അംഗ കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version