അനിയൻ ജോർജിന് പത്തനംതിട്ട ജില്ലാ സംഗമം യാത്രയയപ്പ് നൽകി

അനിയൻ-ജോർജിന്-പത്തനംതിട്ട-ജില്ലാ-സംഗമം-യാത്രയയപ്പ്-നൽകി

ജിദ്ദ > പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പത്തനംതിട്ട ജില്ലാ സംഗമം എക്സിക്യൂട്ടീവ് അംഗവും ജിദ്ദയിലെ കലാ സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലയിലെ സജീവ സാന്നിധ്യവുമായ അനിയൻ ജോർജിന് പത്തനംതിട്ട ജില്ലാ സംഗമം യാത്ര അയപ്പ് നൽകി. പത്തനംതിട്ട, പന്തളം സ്വദേശിയാണ് അനിയൻ ജോർജ്.

പ്രസിഡന്റ്‌ ജോസഫ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ സംഘടനയുടെ ഉപഹാരം കൈമാറി. അലി തേക്കുതോട്, സന്തോഷ്‌ ജി നായർ, അയൂബ് പന്തളം, ജോർജ് വർഗീസ്, മനു പ്രസാദ് , മനോജ്‌ മാത്യു, വിലാസ് കുറുപ്പ്, വർഗീസ് ഡാനിയൽ, നൌഷാദ് അടൂർ, സന്തോഷ് കെ ജോൺ, അനിൽ കുമാർ പത്തനംതിട്ട, അനിൽ ജോൺ, എബി ചെറിയാൻ, ജോസഫ്‌ നെടിയവിള, മാത്യു തോമസ്‌, നവാസ് ചിറ്റാർ, സന്തോഷ് പൊടിയൻ, രഞ്ജിത് മോഹൻ, ദിലീഫ് ഇസ്മായിൽ, അനൂപ് നായർ, റാഫി ചിറ്റാർ, അജിത് നായർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജയൻ നായർ സ്വാഗതവും ട്രഷറർ ഷറഫ് പത്തനംതിട്ട നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version