നിയാർക്ക്‌ ബഹ്‌റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു

നിയാർക്ക്‌-ബഹ്‌റൈൻ-ചാപ്റ്റർ-പുനഃസംഘടിപ്പിച്ചു

മനാമ>  കൊയിലാണ്ടി ആസ്ഥനമായി പ്രവർത്തിക്കുന്ന ഭിന്നശേഷി കുട്ടികൾക്കായുള്ള നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച്ച് സെന്റർ (നിയാർക്ക്‌) ബഹ്‌റൈൻ ചാപ്റ്റർ ജനറൽ ബോഡി മീറ്റിംഗ് ചേർന്നു.  ഖമീസിലെ ഫറൂഖ് ഗാർഡനിൽ ചേർന്ന മീറ്റിങ്ങിൽ  പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

കെ. ടി. സലിം, നൗഷാദ് ടി. പി., അബ്ദുൽറഹ്മാൻ അസീൽ എന്നിവർ ഉപദേശക സമിതി അംഗങ്ങളായുള്ള  കമ്മിറ്റിയിൽ ഫറൂഖ്. കെ. കെ ചെയർമാനും, ജബ്ബാർ കുട്ടീസ് ജനറൽ സെക്രട്ടറിയും, ഹനീഫ് കടലൂർ ചീഫ് കോഓർഡിനേറ്റർ ആയും അനസ് ഹബീബ് ട്രെഷററായും ചുമതലയേറ്റെടുത്തു.  ഹംസ സിംസിം, സുജിത്ത് പിള്ള, ജൈസൽ അഹ്‌മദ്‌ (വൈസ് ചെയർമാൻമാർ), ഉമർ മുക്താർ, ഇല്യാസ് കൈനോത്ത്, സുരേഷ് പുത്തൻവിളയിൽ (ജോയിന്റ് സെക്രെട്ടറിമാർ) എന്നിവരെ കൂടാതെ 20 അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രവർത്തിക്കും.

നിയാർക്ക് ബഹ്‌റൈൻ ചാപ്റ്ററിന്റെ വനിതാ വിഭാഗവും ഇതോടൊപ്പം പുനഃസംഘടിപ്പിച്ചതായും ഭാരവാഹികൾ അറിയിച്ചു.  മിനി മാത്യു, ജമീല അബ്ദുൽറഹ്‌മാൻ, അഭി ഫിറോസ്, ആബിദ ഹനീഫ്, ഷംന ഗിരീഷ്,  രാജലക്ഷ്മി സുരേഷ് (ഉപദേശക സമിതി അംഗങ്ങൾ), സാജിത കരീം (കൺവീനർ), അരുണിമ രാകേഷ്, നജ്മ എൻ  (ജോയിന്റ് കൺവീനേഴ്‌സ്) ഒപ്പം 17 അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും വനിതാ വിഭാഗത്തിൽ പ്രവർത്തിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Exit mobile version