കോൺഗ്രസ്സ് നേതാവിന്റെ വ്യാജ ബിരുദവും? സെനറ്റ് അംഗത്വവും..

Sachin A.G.

തിരുവനന്തപുരം:  മനു ജി രാജൻ  മുൻ KSU സംസ്ഥാന ഭാരവാഹി, മുൻ കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, മുൻ യൂത്ത് കോൺഗ്രസ്‌ പാർലിമെന്ററി കമ്മിറ്റി തിരുവനന്തപുരം ജനറൽ സെക്രട്ടറി. കോൺഗ്രസ്‌ പാർട്ടിയിലൂടെ സ്ഥാനമാനങ്ങൾ നേടിയ ഒരു തികഞ്ഞ കോൺഗ്രസ്‌ പ്രവർത്തകൻ.1996ൽ പ്രീഡിഗ്രി കഴിഞ്ഞു,ശേഷം തിരുവന്തപുരം എംജി കോളേജിൽ ഡിഗ്രി പഠനം.1999ൽ എംജി കോളേജിൽ നടന്ന ഒരു ബോംബാക്രമണ കേസിൽ ഒന്നാം പ്രതി ആയിട്ട് കുറ്റാരോപിതൻ ആയി.2021ൽ ബഹുമാനപ്പെട്ട കേരള ഹൈ കോടതി ഈ കേസിൽ ഇദ്ദേഹം കുറ്റക്കാരനല്ല എന്ന് വിധിച്ചു.2003ൽ തിരുവനന്തപുരം Govt. LAW കോളേജിൽ 5 വർഷം LLB കോഴ്സിൽ ചേർന്നു. അഡ്മിഷൻ നമ്പർ 2593. 5 വർഷം KSU പ്രവർത്തനം. KSU സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം. 2008ൽ ലോ കോളേജിൽ നിന്നും ഇറങ്ങി. പരീക്ഷ ആ വർഷം pass ആയില്ല.2010 ഡിസംബറിൽ യൂത്ത് കോൺഗ്രസ്‌ പാർലിമെന്ററി കമ്മിറ്റി ജനറൽ സെക്രട്ടറി ആയി.2013 ജൂൺ വരെ യൂത്ത് കോൺഗ്രസ്‌ പാർലിമെന്ററി കമ്മിറ്റി തിരുവനന്തപുരം ജനറൽ സെക്രട്ടറി.ഇദ്ദേഹം 2012ൽ തിരുവനന്തപുരം Govt. LAW കോളേജിൽ നിന്നും TC വാങ്ങിയിട്ടുണ്ട് എന്ന് കോളേജ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട് (TC No 21/2012). 2012-2014 കാലയളവിൽ തിരുവന്തപുരം ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസിൽ MA പേർസണൽ മാനേജ്മെന്റ് പഠനം.2014 ൽ കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം(KSU).ഇത് ഒരു മഹനീയനായ കോൺഗ്രസ്‌ പ്രവർത്തകന്റെ ചരിത്രം ചുരുക്കത്തിൽ.

Adobe Scan 01-Nov-2023

മനു.ജി.രാജൻ ഇപ്പോൾ കേരള ഹൈ കോടതിയിൽ അഭിഭാഷകനാണ്.2013ൽ എൻറോളായി. Enrollment number K/000743/2013.നിലവിൽ പ്രാക്ടീസ് ചെയ്യുന്നു. ഇദ്ദേഹത്തെ നേരിട്ടു അറിയാവുന്ന ചില തിരുവനന്തപുരം സ്വദേശികൾക്ക് ഇതിന്റെ ശാസ്ത്രീയ വശം പിടികിട്ടിയില്ല. അങ്ങനെ ഉദയകേരളം ന്യൂസ്‌ അന്വേഷണം തുടങ്ങി. കേരള ബാർ കൗൺസിലിനു വിവരാവകാശ നിയമം പ്രകാരം അപേക്ഷ നൽകി. RTI No: KBC/RTI/2610/2023.അവിടെ നിന്നും കിട്ടിയ മറുപടിയിൽ മനു ജി രാജൻ LLB (LLB REG No : GAY 61281)പഠിച്ച കോളേജ് NAWADHA VIDHI MAHAVIDYALAYA (2009-2012),MAGADH UNIVERSITY, BIHAR. ഫുൾ ടൈം റെഗുലർ കോഴ്സ് ആണെകിൽ മാത്രമേ കോടതിയിൽ വക്കീലായിട്ട് എൻറോൾ ചെയ്യാൻ കഴിയുകയുള്ളു.

BA DEGREE(ഡിഗ്രി നമ്പർ PAT 68293)നേടിയത് MAGADH UNIVERSITY, BIHAR (2006-2009) നിന്നും.ഈ BA LLB ഉപയോഗിച്ചാണ് കേരള ബാർ കൗൺസിലിൽ എൻറോൾ ചെയ്തിരിക്കുന്നത്. ഈ ഡിഗ്രികളുടെ ബലത്തിൽ ആണ് കേരള ഹൈ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നത്. 2003 മുതൽ 2008 വരെ ഉള്ള വർഷങ്ങളിൽ തിരുവന്തപുരം LAW കോളേജിൽ പഠിക്കുന്ന ഇദ്ദേഹം എങ്ങനെയാണ് ബീഹാറിലുള്ള യൂണിവേഴ്സിറ്റിയിൽ നിന്നും 2006-2009ൽ BA കരസ്ഥമാക്കിയത് എന്നറിയില്ല.2010 ഡിസംബർ മുതൽ 2013 ജൂൺ വരെ യൂത്ത് കോൺഗ്രസ്‌ പാർലിമെന്ററി കമ്മിറ്റി തിരുവന്തപുരം ജനറൽ സെക്രട്ടറി ആയി മുൻനിരയിൽ നിന്ന് പ്രവർത്തിച്ച ഇദ്ദേഹം,2009-2012 അക്കാഡമിക് ഇയർ ബീഹാറിൽ ഉള്ള Nawadha Vidhi Mahavidyalaya എന്ന കോളേജിൽ പോയി പഠിച്ച് , അറ്റന്റൻസ് സൈൻ ചെയ്തു,Magadh യൂണിവേഴ്സിറ്റിയിൽ നിന്നും LLB പാസ്സായത് എങ്ങനെ എന്നും അറിയില്ല.

പിസി വിഷ്ണുനാദിന് ഒപ്പം നിന്ന് യൂത്ത് കോൺഗ്രസ്‌ പ്രവർത്തനം നടത്തുന്ന സമയം. ശ്രീ ജ്യോതികുമാർ ചാമക്കാലയും ആയിട്ട് നല്ല ബന്ധം നിലനിൽക്കുന്ന സമയം.തിരുവനന്തപുരത്തു നിന്നും മാറിനിൽക്കാൻ കഴിയാത്ത അവസ്ഥ. ഈ സമയത്താണ് ബീഹാറിലെ കോളേജിൽ ഫുൾ ടൈം LLB പഠനം.തികച്ചും അശ്ചര്യ ജനകമായ ഒരു കാര്യമാണിത്. Magadh യൂണിവേഴ്സിറ്റിയുടെ BA LLB പണം കൊടുത്ത് മേടിച്ചതാണ് എന്നുള്ളതിൽ യാതൊരു സംശയവും ഇല്ല? ഇനി 2012-2014 വർഷം ലൊയോള കോളേജിൽ MA പേർസണൽ മാനേജ്മെന്റ് പഠിക്കാൻ വേണ്ടി എലിജിബിലിറ്റി ആയിട്ട് നൽകിയിരിക്കുന്നത് 2011 ഡിസംബറിൽ എഴുതിയിരിക്കുന്ന IGNOU യൂണിവേഴ്സിറ്റി BSW(ഡിസ്റ്റൻസ് )ഡിഗ്രിയുടെ സർട്ടിഫിക്കറ്റ്. 2012ൽ പാസ്സ് ആയിരിക്കുന്ന Magadh യൂണിവേഴ്സിറ്റിയുടെ LLB ഡിഗ്രിയുടെയോ 2009ൽ പാസ്സായിരിക്കുന്ന BA ഡിഗ്രിയുടെയോ ഡീറ്റെയിൽസ് ലൊയോള കോളേജിൽ കൊടുത്തിട്ടില്ല.

സ്വാഭാവികമായിട്ട് BA LLB വ്യാജം ആയതിനാൽ അത് കേരള യൂണിവേഴ്സിറ്റിയുടെ കീഴിൽ ഉള്ള ലൊയോള കോളേജിൽ അഡ്മിഷന് എലിജിബിലിറ്റി ആയിട്ടു കാണിക്കാൻ പറ്റത്തില്ല. പോരാത്തതിന് തിരുവനന്തപുരം ലോ കോളേജിൽ നിന്നും 2012ൽ മേടിച്ച TC ആണ് ലൊയോള കോളേജിൽ MA അഡ്മിഷന് കൊടുത്തിരിക്കുന്നത്.അപ്പോൾ പിന്നെ വ്യാജ BA LLB (Magadh യൂണിവേഴ്സിറ്റിയുടെ ) ഇവിടെ കാണിക്കാൻ പറ്റില്ല M A ക്കു അഡ്മിഷൻ കിട്ടാതാവുകയും ചെയ്യും. ലൊയോള കോളേജിലെ സ്റ്റുഡന്റ് ആയതിനാൽ ആണ് സ്റ്റുഡന്റസ് യൂണിയൻ മെമ്പർഷിപ് ലഭിച്ചത്. അങ്ങനെയാണ് കേരള യൂണിവേഴ്സിറ്റി സെനറ്റ് ഇലക്ഷന് നിന്ന് 2014 കാലയളവിൽ കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ആവുന്നത്.2012ൽ തിരുവനതപുരം ലോ കോളേജിലെ TC ഉപയോഗിച്ച് ലൊയോള കോളേജിൽ MA അഡ്മിഷൻ(2012-14) അക്കാഡമിക് ഇയർ )നേടിയ ഇദ്ദേഹം ഇതേ കാലയളവിൽ, അതായതു 2013ൽ,ബീഹാർ Magadh യൂണിവേഴ്സിറ്റിയുടെ BA LLB സർട്ടിഫിക്കറ്റ്(വ്യാജൻ ? )ഉപയോഗിച്ച് കേരള ബാർ കൗൺസിലിൽ വക്കീലായിട്ട് എൻറോൾ ചെയ്തിരിക്കുകയാണ്. വ്യാജ വക്കിൽ ആണ് KSU പ്രധിനിധി ആയിട്ട് 2014ൽ കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം ആയിരിക്കുന്നത്.ഇത് തട്ടിപ്പല്ലെങ്കിൽ പിന്നെ എന്താണ്? ആ സെനറ്റ് മെമ്പർഷിപ് (KSU )ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ?

കഷ്ടപ്പെട്ട് LLB പഠിച്ച് Enroll ചെയ്യുന്ന സത്യസന്ധരായ ബഹുഭൂരിപക്ഷം വക്കീലന്മാരുടെയും മുന്നിലുള്ള വല്യ ഒരു ചോദ്യം ആണ് മനു ജി രാജൻ്റെ LLB പഠനം. അതിലുപരി മനു ജി രാജനെ പോലുള്ള വക്കീലന്മാർക്ക് കേസ് കൊണ്ടുകൊടുക്കുന്ന പാവപ്പെട്ട ജനങ്ങളുടെ അവസ്ഥയോ? വ്യാജ വക്കിൽ സെനറ്റ് മെമ്പർ ആയതു ആത്മാർത്ഥമായി പ്രവർത്തിക്കുന്ന സ്റ്റുഡന്റസ് യൂണിയൻ പ്രവർത്തകരുടെ കരണത്ത് അടിക്കുന്നതിനു തുല്യം അല്ലെ?യൂണിവേഴ്സിറ്റിയെ വഞ്ചിക്കുന്നതിനും തുല്യം അല്ലെ? പോലീസ് കേസ് എടുക്കുക മാത്രം അല്ല,വിജിലൻസ് അന്വേഷണം ഉൾപ്പടെ നടക്കണ്ടേ?രാഷ്ട്രിയ സ്വാധീനം ആണോ മനു ജി രാജന് ഈ സർട്ടിഫിക്കറ്റുകൾ നേടികൊടുത്തത് എന്ന് സർക്കാരും ബാർ കൗൺസിലും അന്വേഷിക്കേണ്ട ഒരു കാര്യമാണ്.

Exit mobile version