ഒരു ലക്ഷം രൂപ നൽകിയില്ലെങ്കിൽ പീഡന കേസിൽ കുടുക്കുമെന്ന് യുവതിയുടെ കുടുംബം കുട്ടിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തി. പണം നൽകാനാവില്ലെന്ന് വ്യക്തമാക്കിയതോടെ കൃഷി ഭൂമി വിട്ടുനൽകണമെന്നായിരുന്നു ആവശ്യം.
പ്രതീകാത്മക ചിത്രം |iStock Images
ഹൈലൈറ്റ്:
- ഭർത്താവും ഭർതൃപിതാവും ചേർന്നാണ് കുട്ടിയെ ഭീഷണിപ്പെടുത്തിയത്
- കുട്ടിയെ രണ്ട് തവണ പീഡനത്തിന് ഇരയാക്കി
- പ്രതികൾക്കെതിരെ കേസെടുത്തു
ഭോപ്പാൽ: മധ്യപ്രദേശിൽ പതിനാറുകാരനെ യുവതി പീഡിപ്പിച്ചതായി പരാതി. രണ്ട് തവണയാണ് കുട്ടിയെ യുവതി പീഡനത്തിന് ഇരയാക്കിയത്. സംഭവം അറിഞ്ഞ യുവതിയുടെ ഭർത്താവും ഭർതൃ പിതാവും ചേർന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
മെയ് 27 നാണ് പീഡന വിവരം ഭർത്താവും ഭർതൃപിതാവും അറിഞ്ഞത്. പിന്നാലെ ഒരു ലക്ഷം രൂപ നൽകിയില്ലെങ്കിൽ പീഡന കേസിൽ കുടുക്കുമെന്ന് ഇരുവരും കൗമാരക്കാരന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി.
പണം നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെ കുട്ടിയുടെ കുടുംബത്തിന്റെ കൃഷി ഭൂമി വിട്ടുനൽകണമെന്നും പറമ്പിലെ പപ്പായ മരങ്ങൾ വെട്ടിക്കളയണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ഭീഷണി സഹിക്കാൻ കഴിയാതെ വന്നതോടെ കുട്ടി ചൈൽഡ് ലൈനുമായി ബന്ധപ്പെടുകയായിരുന്നു, ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരവും പോക്സോ വകുപ്പു പ്രകാരവും യുവതിക്കും കുടുംബത്തിനുമെതിരെ കേസെടുത്തതായി പോലീസ് വ്യക്തമാക്കി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : woman sexually assaults 16 year old boy in bhopal
Malayalam News from malayalam.samayam.com, TIL Network