ഇഷ്ട പാസ്‌വേഡുകൾക്ക് തീരെ ബലമില്ല എന്ന് കണ്ടെത്തൽ; ഹാക്ക് ചെയ്യാൻ സെക്കന്റുകൾ മതി

ഇഷ്ട-പാസ്‌വേഡുകൾക്ക്-തീരെ-ബലമില്ല-എന്ന്-കണ്ടെത്തൽ;-ഹാക്ക്-ചെയ്യാൻ-സെക്കന്റുകൾ-മതി

ഇഷ്ട പാസ്‌വേഡുകൾക്ക് തീരെ ബലമില്ല എന്ന് കണ്ടെത്തൽ; ഹാക്ക് ചെയ്യാൻ സെക്കന്റുകൾ മതി

നോഡ് പാസ് എന്ന സോഫ്റ്റ് വെയർ കമ്പനി നടത്തിയ പഠനത്തിലാണ് ലോകത്തെ ഏറ്റവും മോശം 10 പാസ്‌വേഡുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്

author-image

സൈബർ കൊള്ളകൾ വർധിച്ചുവരുന്ന ഈ കാലത്ത്, എളുപ്പത്തിൽ ആർക്കും ഊഹിക്കാൻ കഴിയാത്തതും അൽപ്പം സങ്കീർണവുമായ പാസ്‌വേർഡ് അക്കൗണ്ടുകൾക്ക് നൽകാൻ ശ്രമിക്കണമെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്

നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടുകൾക്കും ബാങ്കിംഗ് ഇടപാടുകൾക്കുമൊക്കെ സുരക്ഷ ഉറപ്പുവരുത്താൻ സഹായിക്കുന്നവയാണ് പാസ്‌വേഡുകൾ. എന്നാൽ ആ പാസ്‌വേഡുകൾ സൃഷ്ടിക്കുമ്പോൾ നിങ്ങളിൽ എത്രപേർ ജാഗ്രത പുലർത്താറുണ്ട്. എളുപ്പത്തിൽ ഓർത്തിരിക്കാനുള്ള സൗകര്യത്തിന് ഈസിയായുള്ള പാസ്‌വേഡുകൾ നൽകുമ്പോൾ അത് സൈബർ കൊള്ളക്കാർക്കും മറ്റും നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ ചോർത്താനുള്ള സാഹചര്യം ഒരുക്കി കൊടുക്കുകയാണ് എന്നതാണ് സത്യം. സാമാന്യബുദ്ധി വച്ച് ഒന്നു കറക്കികുത്തിയാൽ കണ്ടുപിടിക്കാവുന്നത്ര ഉറപ്പേ നമ്മളിൽ പലരുടെയും പാസ്‌വേഡുകൾക്ക് ഉള്ളൂ എന്നതാണ് സത്യം. 

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന 10 പാസ്‌വേഡുകളുടെ ലിസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നോഡ് പാസ് എന്ന സോഫ്റ്റ് വെയർ കമ്പനി നടത്തിയ പഠനത്തിലാണ് ലോകത്തെ ഏറ്റവും മോശം പാസ്‌വേഡുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ ലളിതമായ പാസ്‌വേഡുകൾ ആണ് നിങ്ങളും നിങ്ങളുടെ അക്കൗണ്ടുകൾക്ക് നൽകിയതെങ്കിൽ ഹാക്കർമാരെ സംബന്ധിച്ച് കാര്യങ്ങൾ എളുപ്പമാവും. 

123456

ലിസ്റ്റിലെ ഒന്നാമനാണ് ഈ പാസ്‌വേഡ്.  ഇത് ക്രാക്ക് ചെയ്യാൻ ഒരു സെക്കൻഡിൽ താഴെ മാത്രം സമയം മതി ഒരു ഹാക്കർക്ക്. എന്നിട്ടും  363,265 ഉപയോക്താക്കൾ ഇത് തിരഞ്ഞെടുത്തിട്ടുണ്ട് എന്നതാണ് വസ്തുത. 

admin

വളരെ ദുർബലമായൊരു പാസ്‌വേഡ് ആണിത്. ഒരു സെക്കൻഡിനുള്ളിൽ തന്നെ ഇത് ഹാക്ക് ചെയ്യാൻ കഴിയും.  118,270 പേരോളം ആളുകൾ ഇപ്പോഴും ഇത് ഉപയോഗിക്കുന്നു എന്നാണ് കണക്ക്.

12345678

എട്ട് അക്ക പാസ്‌വേഡ് ആവശ്യമുണ്ടോ? എങ്കിൽ ഇരിക്കട്ടെ, 12345678. ഇതാണ് മിക്ക ആളുകളുടെയും ചിന്ത. ഒരു സെക്കൻഡ് മാത്രം മതി ഹാക്കർമാർക്ക് ഈ പാസ്‌വേഡ് പൊട്ടിക്കാൻ. എന്നിട്ടും 63,618 പേർ ഇത് ഉപയോഗിക്കുന്നു എന്നത് മറ്റൊരു കൗതുകം. 

12345

ഏതാണ്ട് 56,676 പേരാണ് ഈ പാസ്‌വേഡ് ഉപയോഗിക്കുന്നത്. സെക്കന്റുകൾ കൊണ്ട് ഹാക്ക് ചെയ്യാനാവുന്ന പാസ്‌വേഡ് ആണിതും.

Password

പാസ്‌വേഡ് വേണോ, എന്നാൽ  Password എന്നു തന്നെ ഇരിക്കട്ടെ എന്ന് സിമ്പിളായി ചിന്തിക്കുന്നവരുണ്ട്. വളരെ കോമണായി ഉപയോഗിക്കപ്പെടുന്ന ഈ പാസ്‌വേഡും അത്ര സുരക്ഷിതമല്ല. വളരെയെളുപ്പം ഇത് ഹാക്ക് ചെയ്യാനാവും.  

Pass@123

സ്പെഷൽ ക്യാരക്ടർ ഒക്കെയുണ്ടല്ലോ, സംഭവം സേഫ് ആണെന്നു കരുതി ഈ പാസ്‌വേഡ് കൊടുക്കാൻ വരട്ടെ.  മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോൾ അൽപ്പം സങ്കീർണ്ണത തോന്നുമെങ്കിലും ഏതാനും മിനിറ്റുകൾ കൊണ്ട് ഹാക്കർമാർക്ക് ഇതും കണ്ടെത്താനാവും. 49,958 ഉപയോക്താക്കൾ ഈ പാസ്‌വേഡ്   ഉപയോഗിക്കുന്നു എന്നാണ് കണക്ക്. 

123456789, Admin@123, India@123  ഈ പാസ്‌വേഡുകളും അത്ര സുരക്ഷിതമല്ലെന്നാണ് പഠനം പറയുന്നത്. 

അതുപോലെ ചിലർ പേരിനൊപ്പം ജനിച്ച വർഷം ചേർത്ത് പാസ്‌വേഡുകൾ ഉണ്ടാക്കാറുണ്ട്. നിങ്ങളുടെ അടിസ്ഥാന വിവരങ്ങൾ അറിയാവുന്ന ഒരാൾക്ക് വളരെ എളുപ്പത്തിൽ അത്തരം പാസ്‌വേഡുകളും ക്രാക്ക് ചെയ്യാനാവും.

സൈബർ കൊള്ളകൾ വർധിച്ചുവരുന്ന ഈ കാലത്ത്, എളുപ്പത്തിൽ ആർക്കും ഊഹിക്കാൻ കഴിയാത്തതും അൽപ്പം സങ്കീർണവുമായ പാസ്‌വേർഡ് അക്കൗണ്ടുകൾക്ക് നൽകാൻ ശ്രമിക്കണമെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. ചിഹ്നങ്ങൾ, വലിയ അക്ഷരങ്ങൾ, സ്പെഷ്യൽ ക്യാരക്ടറുകൾ എന്നിവ ഉൾപ്പെടുത്തി പാസ് വേഡിന്റെ സുരക്ഷ വർധിപ്പിക്കാനും നോഡ് പാസ് കമ്പനി നിർദ്ദേശിക്കുന്നു. ഒന്നിലധികം വെബ്സൈറ്റുകളിലോ സേവനങ്ങളിലോ ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നത് ഒഴിവാക്കാനും കമ്പനി പറയുന്നു. 

Check out More Technology News Here 

Exit mobile version