എവിടെയെങ്കിലും യാത്ര പോകുന്നുണ്ടോ? വാട്സ്ആപ്പ് എഐ ചാറ്റ് ബോട്ടിനോട് പറഞ്ഞാൽ മതി
പുതിയ എഐ ചാറ്റ്ബോട്ട് ബട്ടൺ വാട്ട്‌സ്ആപ്പ് ‘ന്യൂ ചാറ്റ്’ ബട്ടന്റെ മുകളിലായി ‘ചാറ്റ്സ്’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്
മെറ്റ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ സേവനങ്ങളായ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നിവയിൽ എഐ സേവനങ്ങൾ ഉൾപ്പെടുത്തുന്നതിന്റ നടപടികൾ കമ്പനി കുറച്ചുകാലമായി നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി നടപ്പാക്കുന്ന പുതിയ മാറ്റമാണ് വാട്സ്ആപ്പിലേക്കും എഐ സേവനം കൊണ്ടുവരുന്നു എന്നത്.
ഈ വർഷം ആദ്യം നടന്ന മെറ്റാ കണക്ട് 2023-ൽ, വാട്സ്ആപ്പിൽ ഉടൻ തന്നെ ഒരു എഐ ചാറ്റ്ബോട്ട് ചേർക്കുമെന്ന് ടെക് ഭീമൻ പ്രഖ്യാപിച്ചിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ചുരുക്കം ചില ഉപയോക്താക്കൾക്കാണ് മുൻപ് ഈ സേവനം ലഭ്യമായിരുന്നത്, വാബീറ്റഇൻഫോ റിപ്പോർട്ട് അനുസരിച്ച്, ആൻഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്സ്ആപ്പ് ബീറ്റയിൽ ഇപ്പോൾ ഒരു പുതിയ ഷോർട്ട് കട്ട് ബട്ടൺ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് സംഭാഷണത്തിലൂടെ നാവിഗേറ്റ് ചെയ്യാതെ തന്നെ കമ്പനിയുടെ എഐ പവർഡ് ചാറ്റ്ബോട്ട് വേഗത്തിൽ ആക്സസ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.
പുതിയ എഐ ചാറ്റ്ബോട്ട് ബട്ടൺ വാട്ട്‌സ്ആപ്പ് ‘ന്യൂ ചാറ്റ്’ ബട്ടന്റെ മുകളിലായി ‘ചാറ്റ്സ്’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, പുതിയ എഐ ചാറ്റ്ബോട്ട് ചുരുക്കം ഉപയോക്താക്കൾക്ക് മാത്രമായായി നിലവിൽ പരിമിതപ്പെടുത്തിയിട്ടുണ്ട്. എല്ലാ ഉപയോക്താക്കളിലേക്കും ഇത് എപ്പോഴാണ് ലഭ്യമാകുക എന്നതിൽ വ്യക്തത ഇതുവരെ ലഭിച്ചിട്ടില്ല.
എന്താണ് മെറ്റ എഐ ചാറ്റ ബോട്ട്?
ഈ വർഷം സെപ്റ്റംബറിലാണ് മെറ്റ, ചാറ്റ് ജിപിറ്റിയോട് സാമ്യമുള്ള എഐ ചാറ്റ്ബോട്ട് പ്രഖ്യപിച്ചത്, ഈ ഫീച്ചർ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത് മുതൽ യാത്രകൾ ആസൂത്രണം ചെയ്യുന്നത് വരെയുള്ള എല്ലാ കാര്യങ്ങളിലും ഉപയോക്താക്കളെ സഹായിക്കും. തത്സമയ വെബ് ഫലങ്ങൾ നൽകാൻ ചാറ്റ്ബോട്ടിനെ സഹായിക്കുന്ന മൈക്രോസോഫ്റ്റ് ബിംഗ് ചാറ്റുമായുള്ള പങ്കാളിത്തവും കമ്പനി പ്രഖ്യാപിച്ചിരുന്നു.
മിഡ്ജേണി, ബിങ് ഇമേജ് ക്രിയേറ്റർ തുടങ്ങിയ ടെക്‌സ്‌റ്റ്-ടു-ഇമേജ് ജനറേറ്ററുകൾക്ക് സമാനമായി, പുതിയ എഐ അസിസ്റ്റന്റ ഉപയോഗിച്ച് സൗജന്യമായി ഒരു ‘/imagine’ കമാൻഡിലൂടെ സ്‌ക്രാച്ചിൽ നിന്ന് റിയലിസ്റ്റിക് രൂപത്തിലുള്ള ചിത്രങ്ങൾ സൃഷ്ടിക്കാൻ ഉപയോക്താക്കൾക്ക് അവസരമൊരുക്കുന്നു.
Check out More Technology News Here
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
- യൂട്യൂബിലെ ഫോർവേഡ്, ബാക്ക് വേഡ് ബട്ടൺ ഇനി വാട്സ്ആപ്പിലും
- കയ്യിൽ ഒതുങ്ങുന്ന 8 മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പരിചയപ്പെടൂ
- ഡിഎമ്മിൽ ഇനി സെൽഫി വീഡിയോയും കാണാം; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം
- കാറിനു യോജിച്ച സ്മാർട്ട്ഫോൺ മൗണ്ടും ഹോൾഡറും എങ്ങനെ തിരഞ്ഞെടുക്കാം?
- ത്രെഡ്സ് ഡിലീറ്റാക്കാം; ഇൻസ്റ്റഗ്രാം അക്കൗണ്ട് നഷ്ടമാവാതെ തന്നെ