ഫോൺ നമ്പർ വേണ്ട; ഇനി ഇമെയിലിലൂടെയും വാട്സ്ആപ്പിൽ ലോഗിൻ ചെയ്യാം
ആൻഡ്രോയിഡിലും ഐഒഎസിലും ഈ ഫീച്ചർ ലഭിക്കും
വാട്സ്ആപ്പ് ഇനി മുതൽ ഇ-മെയിലിലൂടെയും ലോഗിൻ ചെയ്യാം, ഐഒഎസിലും ആൻഡ്രോയിഡിലും മാറ്റം വൈകാതെ തന്നെ ലഭ്യമാകും. നിലവിൽ ഫോൺ നമ്പർ ഉപയോഗിച്ച് മാത്രമാണ് ലോഗിൻ ചെയ്യാൻ സാധിക്കൂ.
നിലവിലുള്ള എസ്എംഎസ് വെരിഫിക്കേഷന് പകരമായിട്ടല്ല ഈ മാറ്റം, എന്നാൽ എസ്എംഎസ് വഴി 6-അക്ക ഒടിപി ലഭിച്ചില്ലെങ്കിലും ഉപയോക്താക്കൾക്ക് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ സഹായിക്കുന്ന ഒരു ഇതര മാർഗ്ഗമായാണ് പുതിയമാറ്റം കൊണ്ടുവന്നിരിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് വാട്സ്ആപ്പ് ബീറ്റാ പതിപ്പുകളിലാണ് നിലവിൽ ഫീച്ചർ ലഭ്യമാകുന്നത്, ‘ഇമെയിൽ വെരിഫിക്കേഷൻ’ ഫീച്ചർ ‘അക്കൗണ്ട് സെക്ഷ’ന് താഴെ ഒരു പുതിയ വിഭാഗമാണ് കൂട്ടിച്ചേർത്തിരിക്കുന്നത്. ഇതിൽ, ഉപയോക്താക്കൾക്ക് അവരുടെ വാട്സ്ആപ്പ് അക്കൗണ്ട് ഒരു ഇമെയിൽ വിലാസവുമായി ബന്ധിപ്പിക്കാൻ കഴിയും. പുതിയ മാറ്റം പുറത്തുവിട്ടിരിക്കുന്നത് WABetaInfo ആണ്.
മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമല്ലാത്ത സാഹചര്യത്തിലും, ഫോണുകൾ മാറുമ്പോൾ സിം മാറ്റാതെ തന്നെയും വാട്സ്ആപ്പ് ലോഗിൻ ചെയ്യാൻ ഇത് ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു.
മാസങ്ങളായി വാട്സ്ആപ്പ് പുതിയ ഇമെയിൽ വെരിഫിക്കേഷൻ പരീക്ഷിച്ചുവരികയാണ്, പുതിയ ബിൽഡിലൂടെ ഇത് കൂടുതൽ ബീറ്റ ടെസ്റ്ററുകളിലേക്ക് എത്തും. ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിലുള്ള കുറച്ച് ഉപയോക്താക്കൾക്ക് മാത്രമാണ് ഇത് നിലവിൽ ലഭ്യമാകുന്നത്, വൈകാതെ തന്നെ പുതിയമാറ്റം എല്ലാ ഉപയോക്താക്കൾക്കും ലഭ്യമായിത്തുടങ്ങും.
മെറ്റ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് കഴിഞ്ഞ ദിവസങ്ങളിൽ, യൂട്യൂബിലേതിനു സമാനമായ ഫോർവേഡ്, റിവൈൻഡ് വീഡിയോ നിയന്ത്രണങ്ങൾ, ചാനലുകളിൽ വോയ്‌സ് കുറിപ്പുകളും സ്റ്റിക്കറുകളും പങ്കിടുന്നതിനുള്ള മാർഗം, ഒരേ ഫോണിൽ ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കാൻ സാധിക്കുന്ന ഫീച്ചർ തുടങ്ങിയ നിരവധി പുതിയ മാറ്റങ്ങൾ നിരന്തരം പരീക്ഷിക്കുകയും കൂട്ടിച്ചേർക്കുകയും ചെയ്തുവരികയാണ്.
Check out More Technology News Here
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
- യൂട്യൂബിലെ ഫോർവേഡ്, ബാക്ക് വേഡ് ബട്ടൺ ഇനി വാട്സ്ആപ്പിലും
- കയ്യിൽ ഒതുങ്ങുന്ന 8 മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പരിചയപ്പെടൂ
- ഡിഎമ്മിൽ ഇനി സെൽഫി വീഡിയോയും കാണാം; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം
- കാറിനു യോജിച്ച സ്മാർട്ട്ഫോൺ മൗണ്ടും ഹോൾഡറും എങ്ങനെ തിരഞ്ഞെടുക്കാം?
- ത്രെഡ്സ് ഡിലീറ്റാക്കാം; ഇൻസ്റ്റഗ്രാം അക്കൗണ്ട് നഷ്ടമാവാതെ തന്നെ