ഐഫോൺ ഫാസ്റ്റായി ചാർജ് ചെയ്യണോ?  ഇതാ ചില ബെസ്റ്റ് അഡാപ്റ്ററുകൾ

ഐഫോൺ-ഫാസ്റ്റായി-ചാർജ്-ചെയ്യണോ?- ഇതാ-ചില-ബെസ്റ്റ്-അഡാപ്റ്ററുകൾ

ഐഫോൺ കുറച്ച് കാലമായി അൽപ്പം ‘സ്ലോ’ ആണ്, പെർഫോമൻസിലല്ല പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിലാണ് ഈ മെല്ലെപ്പോക്ക്. ഉപയോക്താക്കളെ വലയ്ക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്  ഐ ഫോണിലെ ഫാസ്റ്റ് ചാർജ്ജറിന്റെ അഭാവം. 100,150 വാട്ട്സ് ഫാസ്റ്റ് ചാർജ്ജറുകളാണ് നിലവിൽ പല പ്രമുഖ ആൻഡ്രോയിഡ് ഫോണുകൾക്കൊപ്പവും ലഭിക്കുന്നത്. എന്നാൽ ഐഫോണിനൊപ്പം വരുന്നതാവട്ടെ യുഎസ്ബി കേബിളിനൊപ്പമാണ്.  

നിങ്ങളുടെ ഐഫോണിനായി ഒരു ഫാസ്റ്റ്-ചാർജർ തിരയുകയാണോ? എങ്കിൽ ഇവ പരിഗണിക്കാം, ആപ്പിൾ നിർമ്മിതവും അല്ലാത്തതുമായ മികച്ച ചാർജ്ജറുകൾ ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏതൊക്കെ ഐഫോണുകളിൽ ഫാസ്റ്റ് ചാർജർ ഉപയോഗിക്കാം

ഐഫോൺ 12 സീരീസ് മുതലുള്ള എല്ലാ ഐഫോണുകളിലും 20W ഫാസ്റ്റ് വയേർഡ് ചാർജിംഗും മാഗ്സേഫിൽ 15W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു. കൃത്യമായ പീക്ക് പവർ ഇൻപുട്ട് എത്രയാണെന്ന് ആപ്പിൾ  വെളിപ്പെടുത്താറില്ല, എന്നാൽ മറ്റ് ചാർജർ കമ്പനികൾ പരിശോധനകളിലൂടെ കണ്ടെത്തിയത്, ഐഫോൺ 13 പ്രോ, ഐഫോൺ 14 പ്രോ, ഐഫോൺ 15 പ്രോ സീരീസ് എന്നിവയ്ക്ക് അനുയോജ്യമായ പവർ അഡാപ്റ്റർ ഉപയോഗിച്ചാൽ 27W വരെ പവർ എടുക്കാം എന്നാണ്.

ആപ്പിൾ പറയുന്നത്, ഫാസ്റ്റ് ചാർജ്ജിങ്ങ് പിന്തുണക്കുന്ന ഐഫോണിൽ, 20W USB-PD എന്ന അനുയോജ്യമായ അഡാപ്റ്റർ ഉപയോഗിക്കുമ്പോൾ, 30 മിനിറ്റിനുള്ളിൽ ബാറ്ററി 50 ശതമാനം ചാർജ് ആകും. ഈ ചാർജിങ്ങ് വേഗത കൈവരിക്കാൻ ഐഫോണുകൾ 20W ഫാസ്റ്റ് ചാർജറും കമ്പനി നൽകുന്ന യുഎസ്ബി കേബിളും ഉപയോഗിക്കണം.

ആപ്പിളിന്റെ യഥാർഥ 20W യുഎസ്ബി-സി പവർ അഡാപ്റ്റർ 1,699 രൂപയ്ക്കാണ് വിപണിയിലിറക്കുന്നത്, ഒരു ഐഫോണിനായി പരിഗണിക്കാവുന്ന ഏറ്റവും മികച്ച ഫാസ്റ്റ് ചാർജറാണിത്. ഇത് ആപ്പിളിന്റെ സ്വന്തം ചാർജർ ആയതിനാൽ നിങ്ങളുടെ ഐഫോണും ചാർജിംഗ് കേബിളും തുടർച്ചയായ ഉപയോഗത്തിൽ പോലും സുരക്ഷിതമായിരിക്കും. ആപ്പിൾ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ശുപാർശ ചെയ്യുന്ന ചാർജറും ഇതുതന്നെയാണ്.

വിലക്കുറവുള്ള ഐഫോൺ ഫാസ്റ്റ് ചാർജിംഗ് അഡാപ്റ്ററുകൾ 

എല്ലാ പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഇലക്‌ട്രോണിക് സ്‌റ്റോറുകളിലും 500 രൂപയ്ക്ക് ഐഫോണുകൾക്കായി പുറത്തുനിന്നുള്ള കമ്പനികളുടെ 20W USB-PD (പവർ ഡെലിവറി) സർട്ടിഫൈഡ് ഫാസ്റ്റ് ചാർജിംഗ് അഡാപ്റ്റർ വാങ്ങാം. ഒറൈമോ 20W ടൈപ്പ് സി ഫാസ്റ്റ് ചാർജർ, ആമസോൺ ബേസിക്‌സ് 20W ഡ്യുവൽ പോർട്ട് വാൾ ചാർജർ അഡാപ്റ്റർ, പോർട്രോണിക്‌സ് അഡാപ്റ്റോ 45 20W മാച്ച്, ആംബ്രേൻ 20W ടൈപ്പ് സി ചാർജർ/അഡാപ്റ്റർ എന്നിവ മികച്ച ബജറ്റ് ഓപ്ഷനുകളിൽ ചിലതാണ്.

ഒറൈമോ, ആമ്പ്രേൻ എന്നീ ചാർജറുകളിൽ  20W ഔട്ട്‌പുട്ട് പിന്തുണക്കുന്ന   ഒറ്റ USB-C പോർട്ട് മാത്രമേ ലഭിക്കു. എന്നാൽ പ്രോട്ടോണിക്സ്, ആമസോൺ ബേസിക്‌സ് തുടങ്ങിയ മോഡലുകൾക്ക് USB-C, USB-A പോർട്ടുകൾ ഉണ്ട്.   ഇത് ഈ മോഡലുകളെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നു. ഈ അഡാപ്റ്ററുകളിലെ ഒരു പോർട്ടിൽ 20W വരെ പവർ ഔട്ട്പുട്ട് ലഭിക്കുന്നു.

ആപ്പിൾ പുറത്തിറക്കുന്ന ഫാസ്റ്റ് ചാർജിംഗ് അഡാപ്റ്ററുകൾ

ഐഫോൺ കൂടാതെ, ഐപാഡ്, മാക് എന്നിവ ഉണ്ടെങ്കിൽ രണ്ടിനും രണ്ട് അഡാപ്റ്ററുകൾ കൊണ്ടുപോകുന്നത് ബുദ്ധിമുട്ടാണ്. അങ്ങനെയുള്ളവർക്ക്, 35W ഡ്യുവൽ USB-C പോർട്ട് പവർ അഡാപ്റ്ററുകളാണ് ശുപാർശചെയ്യുന്നത്,   ഇതിന് ഐഫോണുകളിൽ  27W വരെ ഫാസ്റ്റ് ചാർജിംഗ്  ചെയ്യാൻ സാധിക്കും. എന്നാൽ 5,800 രൂപ എന്ന ഭീമമായ തുകയാണ് പ്രശ്നം.

അതുപോലെ, മാക്ബുക്കിനോ ഐപാഡിനെ ഒപ്പം വരുന്ന ഏത് ചാർജറുകളും നിങ്ങൾക്ക് ഉപയോഗിക്കാം. 

ഐഫോൺ തേർഡ് പാർട്ടി ഫാസ്റ്റ് ചാർജിംഗ് അഡാപ്റ്റർ

മറ്റു കമ്പനികളുടെ ധാരാളം USB-PD ചാർജറുകൾ വിപണിയിൽ  ഉണ്ടെങ്കിലും 2,999 രൂപയ്ക്ക്  ലഭിക്കുന്ന സിഎംഎഫ് ബൈ നത്തിങ്ങ് 65W GaN ഫാസ്റ്റ് ചാർജറാണ് ശുപാർശ ചെയ്യുന്ന ഒന്ന്. ഇതിന് രണ്ട് USB-C പോർട്ടുകളും ഒരു USB-A പോർട്ടും ഉണ്ട്. ഏറ്റവും പുതിയ GaN സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതിനാൽ, വിപണിയിലെ മിക്ക 65W ഫാസ്റ്റ് ചാർജറുകളേക്കാളും ഇത് വളരെ ഒതുക്കമുള്ളതാണ്. ഇത് ആപ്പിളിന്റെ 70W ഫാസ്റ്റ് ചാർജറിനേക്കാൾ വളരെ ചെറുതും, വിലകുറഞ്ഞതുമാണ്.

Check out More Technology News Here 

Exit mobile version